Cricket

ടെസ്റ്റ് പരമ്പര; രാഹുല്‍ പുറത്ത്; ശുഭ്മാന്‍ ഗില്‍ ടീമില്‍

15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മോശം ഫോം തുടരുന്ന കെ എല്‍ രാഹുലിനെ പുറത്താക്കി പകരം ശുഭ്മാന്‍ ഗിലിനെ ടീമിലുള്‍പ്പെടുത്തി.

ടെസ്റ്റ് പരമ്പര; രാഹുല്‍ പുറത്ത്; ശുഭ്മാന്‍ ഗില്‍ ടീമില്‍
X

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ്പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മോശം ഫോം തുടരുന്ന കെ എല്‍ രാഹുലിനെ പുറത്താക്കി പകരം ശുഭ്മാന്‍ ഗിലിനെ ടീമിലുള്‍പ്പെടുത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയില്‍ നിലവില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനായി മിന്നും ഫോമിലാണ് ശുഭ്മാന്‍ ഗില്‍. രാഹുലാവട്ടെ വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഫോം കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് താരത്തെ നാട്ടില്‍ നടക്കുന്ന പരമ്പയില്‍ ഉള്‍പ്പെടുത്തില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വെസ്റ്റ്ഇന്‍ഡീസിനെതിരേ നിലവില്‍ കളിക്കുന്ന ടെസ്റ്റ് ടീമിനെ നിലനിര്‍ത്തിയാണ് ബിസിസിഐ ടീം പ്രഖ്യാപനം നടത്തിയത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഒക്ടോബര്‍ രണ്ടിനാണ് തുടങ്ങുന്നത്. വിശാഖപട്ടണം, റാഞ്ചി, പൂനെ എന്നിവടങ്ങളിലാണ് മല്‍സരം അരങ്ങേറുക.

ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മായാങ്ക് അഗര്‍വാള്‍, രോഹിത്ത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹാ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇശാന്ത്് ശര്‍മ, ശുഭ്മാന്‍ ഗില്‍.

Next Story

RELATED STORIES

Share it