Cricket

അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് ജയം

253 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയര്‍ 44.1 ഓവറില്‍ 217ന് പുറത്തായി. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് എടുത്ത് ഇന്ത്യ കിവികളെ സമ്മര്‍ദ്ധത്തിലാക്കിയിരുന്നു.

അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് ജയം
X

വെല്ലിങ്ടണ്‍: ന്യൂസിലന്റിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. 35 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 253 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയര്‍ 44.1 ഓവറില്‍ 217ന് പുറത്തായി. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് എടുത്ത് ഇന്ത്യ കിവികളെ സമ്മര്‍ദ്ധത്തിലാക്കിയിരുന്നു.

ഹെന്ററി നിക്കോള്‍സ്(8), കോളിന്‍ മുന്റോ(24), കാനേ വില്ല്യംസ്(39)എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. മുന്റേ, നിക്കോളസ് എന്നിവരുടെ വിക്കറ്റ് മുഹമ്മദ് ഷമിക്കാണ്. വില്ല്യംസിന്റെ വിക്കറ്റ് കേദര്‍ ജാദവ് നേടി. ഒരു ഘട്ടത്തില്‍, മൂന്നിന് 39 എന്ന നിലയിലായിരുന്നു കിവികള്‍. ടോം ലത്താം(37), ജെയിംസ് നീഷം(44) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു.

എന്നാല്‍, യുസ്‌വേന്ദ്ര ചാഹല്‍ എല്‍ബിയില്‍ കുടുക്കി ലത്താമിനെ പുറത്താക്കി. ജെയിംസിനെ ധോണി റണ്ണൗട്ടില്‍ കുടുക്കി. തുടര്‍ന്നെത്തിയ മിച്ചേല്‍ സാന്റനെറെ (22) പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും പാണ്ഡ്യയുടെ ബോളില്‍ ഷമി ക്യാച്ചെടുത്ത് പുറത്തായി. 17 റണ്‍സെടുത്ത മാറ്റ് ഹെന്ററി പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്കായി ചാഹല്‍ മൂന്ന് വിക്കറ്റും ഷമി, പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ 3-0ന് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് നാലാമത്തെ മല്‍സരത്തില്‍ ഇന്ത്യ തോറ്റു. ഈ ജയത്തോടെ പരമ്പര 4-1ന് ഇന്ത്യ തൂത്തുവാരി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒരു ബോള്‍ ശേഷിക്കെ 252 റണ്‍സെടുത്ത് പുറത്തായി. രോഹിത്ത് ശര്‍മ്മ(2), ശിഖര്‍ ധവാന്‍(6), ശുഭ്മാന്‍ ഗില്‍(7), ധോണി(1) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ കഴിഞ്ഞ മല്‍സരത്തിലെ പോലെ കിവികള്‍ ഇന്ത്യയുടെ തകര്‍ച്ച പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അമ്പാട്ടി റായിഡുവും പുതുമുഖ താരം വിജയ് ശങ്കറും(45)ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

113 പന്തില്‍ നിന്നാണ് റായിഡു 90 റണ്‍സെടുത്തത്. സെഞ്ചുറിയിലേക്ക് കുതിച്ച റായിഡുവിനെ മാറ്റ് ഹെന്ററിയുടെ പന്തില്‍ കോളിന്‍ മുന്‍ റോ ക്യാച്ചെടുത്ത് പുറത്താവുകയായിരുന്നു. വിജയ് ശങ്കറിനെ മുന്റോ റണ്ണൗട്ടാക്കുകയായിരുന്നു. പിന്നീട് വന്ന കേദര്‍ ജാദവും(34) മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഹെന്ററിയ്ക്കാണ് ജാദവിന്റെ വിക്കറ്റ്. തുടര്‍ന്നെത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ കിടിലന്‍ ബാറ്റിങാണ് പുറത്തെടുത്തത്. 22 പന്തില്‍ നിന്ന് താരം 45 റണ്‍സെടുത്തു. അഞ്ചു സിക്‌സും രണ്ടു ഫോറും അടങ്ങിയതാണ് പാണ്ഡ്യയുടെ ഇന്നിങ്‌സ്.

ജെയിംസ് നീഷാമിന്റെ ബോളില്‍ ബോള്‍ട്ട് ക്യാച്ചെടുത്താണ് പാണ്ഡ്യ പുറത്തായത്. ഭുവനേശ്വര്‍ കുമാര്‍(6), മുഹമ്മദ് ഷമി(1) എന്നിവരുടെ വിക്കറ്റ് ബോള്‍ട്ടിനാണ്. ന്യൂസിലന്റിനുവേണ്ടി മാറ്റ് ഹെന്ററി നാലും ബോള്‍ട്ട് മൂന്നും വിക്കറ്റ് വീഴത്തി. ഖലീല്‍, കാര്‍ത്തിക്ക്, കുല്‍ദീപ് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചത്. ഇരു ടീമും അണിനിരക്കുന്ന മൂന്ന് മല്‍സരങ്ങടങ്ങിയ ട്വിന്റി20 ചാംപ്യന്‍ഷിപ്പ് ബുധനാഴ്ച തുടങ്ങും.

Next Story

RELATED STORIES

Share it