Cricket

സൂര്യാ-അക്‌സര്‍ വെടിക്കെട്ട് പാഴായി; ലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് തോല്‍വി

ഇന്ത്യയ്ക്കായി ഉമ്രാന്‍ മാലിഖ് മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് നേടി.

സൂര്യാ-അക്‌സര്‍ വെടിക്കെട്ട് പാഴായി; ലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് തോല്‍വി
X


പൂനെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 207 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.16 റണ്‍സിന്റെ ജയമാണ് ലങ്ക നേടിയത്. സൂര്യകുമാര്‍ യാദവ്(36 പന്തില്‍ 51 റണ്‍സ്), അക്‌സര്‍ പട്ടേല്‍ (31 പന്തില്‍ 65 റണ്‍സ്) എന്നിവര്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചെങ്കിലും അവസാന ഓവര്‍ എറിഞ്ഞ ക്യാപ്റ്റന്‍ ദസുന്‍ ഷനക രണ്ട് വിക്കറ്റ് നേടി ലങ്കയ്ക്ക് ജയമൊരുക്കുകയായിരുന്നു.

ഇഷാന്‍ കിഷന്‍ (2), ശുഭ്മാന്‍ ഗില്‍ (5), രാഹുല്‍ ത്രിപാഠി (5), ഹാര്‍ദ്ദിക്ക് പാണ്ഡെ (12), ദീപക് ഹൂഡ(9) എന്നിവര്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല. ശിവം മാവി 26 റണ്‍സെടുത്തു.

ടോസ് ലഭിച്ച ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിലാണ് 206 റണ്‍സെടുത്തത്. കുസാല്‍ മെന്‍ഡിസ് (52), ഷനക(56), നിസന്‍ങ്ക(33), അസലന്‍ങ്ക (37) എന്നിവരുടെ മികച്ച ബാറ്റിങാണ് ലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ ഒരുക്കിയത്.ഇന്ത്യയ്ക്കായി ഉമ്രാന്‍ മാലിഖ് മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it