Cricket

രാഹുലിനും സൂര്യയ്ക്കും അര്‍ദ്ധസെഞ്ചുറി; ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയ്ക്ക് അനായാസ ജയം

രോഹിത്ത് ശര്‍മ്മ (0), വിരാട് കോഹ്‌ലി(3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രാഹുലിനും സൂര്യയ്ക്കും അര്‍ദ്ധസെഞ്ചുറി; ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയ്ക്ക് അനായാസ ജയം
X


തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. കെ എല്‍ രാഹുല്‍(51), സൂര്യകുമാര്‍ യാദവ് (50) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെ മികവില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ ജയം നേടി. 107 റണ്‍സ് ലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16.4 ഓവറില്‍ പിന്തുടര്‍ന്നു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ (0), വിരാട് കോഹ്‌ലി(3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.




ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 106ന് പിടിച്ചുകെട്ടി. തുടക്കത്തില്‍ തന്നെ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി അര്‍ഷദീപ് സിങ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. കേശവ് മഹാരാജ്(41) ആണ് ടോപ് സ്‌കോറര്‍. എയ്ഡന്‍ മാര്‍ക്രം 25ഉം പാര്‍നെല്‍ 24 ഉം റണ്‍സെടുത്തു. ടോസ് ലഭിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു.





Next Story

RELATED STORIES

Share it