Cricket

റാഞ്ചിയില്‍ അയ്യര്‍-ഇഷാന്‍ ജോഡി ഇന്ത്യയ്ക്ക് ജയമൊരുക്കി

സഞ്ജു സാംസണ്‍ പുറത്താവാതെ 30 റണ്‍സെടുത്തു.

റാഞ്ചിയില്‍ അയ്യര്‍-ഇഷാന്‍ ജോഡി ഇന്ത്യയ്ക്ക് ജയമൊരുക്കി
X


റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. 279 റണ്‍സ് ലക്ഷ്യം ഇന്ത്യ 45.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പിന്തുടര്‍ന്നു(282). 111 പന്തില്‍ 113 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍* - 84 പന്തില്‍ 93 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. അയ്യരുടെ രണ്ടാം ഏകദിന സെഞ്ചുറിയാണ്. സഞ്ജു സാംസണ്‍ പുറത്താവാതെ 30 റണ്‍സെടുത്തു. ധവാന്‍, ഗില്‍ എന്നിവര്‍ ഇന്നും നിരാശപ്പെടുത്തി.


നേരത്തെ ഹെന്‍ഡ്രിക്ക്‌സ്(74), മാര്‍ക്രം (79) എന്നിവരുടെ അര്‍ദ്ധസെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ നേടിയത്.




Next Story

RELATED STORIES

Share it