ഷഹീന്‍ അഫ്രീഡിയുടെ ഡെഡ്ഡ്‌ലി യോര്‍ക്കര്‍;അഫ്ഗാന്‍ താരം ആശുപത്രിയില്‍
പരിക്കില്‍ നിന്ന് മോചിതനായ അഫ്രീഡി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പിലൂടെ തിരിച്ചെത്തുന്നത്.

സിഡ്‌നി: പാക് താരം ഷഹീന്‍ ഷാ അഫ്രീഡിയുടെ മാരക ബൗളിങിനെ തുടര്‍ന്ന് അഫ്ഗാന് താരത്തിന് പരിക്കേറ്റു. പാകിസ്താന്‍-അഫ്ഗാനിസ്താന്‍ സന്നാഹ മല്‍സരത്തിനിടെയാണ് സംഭവം. അഫ്ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനാണ് അഫ്രീഡിയുടെ ഏറ് കൊണ്ടത്. താരത്തിന്റെ കാലിനാണ് പന്ത് കൊണ്ടത്. ഈ പന്തില്‍ താരം പുറത്തായിരുന്നു. തുടര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ ഗുര്‍ബാസിനെ സഹതാരം വന്ന് എടുത്താണ് പുറത്തേക്ക് കൊണ്ടുപോയത്. ഗുര്‍ബാസിനെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സ്‌കാനിങിന് ശേഷം പരിക്കിന്റെ വിവരങ്ങള്‍ പുറത്ത് വിടും. പരിക്കില്‍ നിന്ന് മോചിതനായ അഫ്രീഡി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പിലൂടെ തിരിച്ചെത്തുന്നത്.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയിട്ടുണ്ട്. മുഹമ്മദ് നബി(51), ഇബ്രാഹിം സദ്രാന്‍ (35) എന്നിവരാണ് അഫ്ഗാനായി മികച്ച ബാറ്റിങ് പുറത്തെടുത്തത്.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT