Big stories

സിഡ്‌നി ടെസ്റ്റിലും ഇന്ത്യയ്ക്കു മേല്‍ക്കൈ; കാലാവസ്ഥ വില്ലനാവുമോ...?

അഡ്‌ലെയ്ഡിലും മെല്‍ബണിലും ജയിച്ച ശേഷം സിഡ്‌നിയില്‍ കൂടി വിജയക്കൊടി പാറിച്ച് 3-1 എന്ന നിലയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹത്തിനു കരിനിഴല്‍ വീഴ്ത്തി മൈതാനത്തിനു മുകളില്‍ കാര്‍മേഘം ഉരുണ്ടുകൂടുകയാണ്.

സിഡ്‌നി ടെസ്റ്റിലും ഇന്ത്യയ്ക്കു മേല്‍ക്കൈ; കാലാവസ്ഥ വില്ലനാവുമോ...?
X

സിഡ്‌നി: നാലു പതിറ്റാണ്ടിനു ശേഷം ക്രിക്കറ്റ് പറുദീസയായ സിഡ്‌നിയില്‍ ഇന്ത്യന്‍ പതാക പാറുമോയെന്നു ഇന്നത്തെ കളി തീരുമാനിക്കും. മെല്‍ബണ്‍ ടെസ്റ്റിലെന്ന പോലെ പിടിമുറുക്കിയ ഇന്ത്യയില്‍ നിന്നു തോല്‍വി ഒഴിവാക്കാന്‍ ഓസ്‌ട്രേലിയ പെടാപ്പാട് പെടുകയാണ്.നാലാംദിനം മോശം കാലാവസ്ഥ കാരണം ഒരു മണിക്കൂര്‍ വൈകിയാണ് കളി തുടങ്ങിയത്. സ്‌കോര്‍ 300ലെത്തി നില്‍ക്കെ ഓസീസ് ഓള്‍ ഔട്ടായതിനാല്‍ ഫോളോഓണ്‍ വഴങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ആസ്‌ത്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സെടുത്തിട്ടുണ്ട. മാര്‍കസ് ഹാരിസും ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍. ഇപ്പോഴും ഇന്ത്യയേക്കാള്‍ 316 റണ്‍സിനു പിന്നിലാണ് ഓസീസ്. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 236 എന്ന നിലയിലായിരുന്നു ഓസീസ്.ഒരു വിക്കറ്റിന് 128 എന്ന നിലയില്‍ നിന്നാണ് ഈ തകര്‍ച്ചയെന്നതും ഇന്ത്യന്‍ ജയസാധ്യത ഉയര്‍ത്തുന്നു. ഏഴാം വിക്കറ്റില്‍ ഹാന്‍ഡ്‌സ് കോംബും(28) കമ്മിന്‍സും(25) നല്‍കിയ മികച്ച കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയ്ക്കു പ്രതീക്ഷ നല്‍കുന്നത്. അതേസമയം, അഡ്‌ലെയ്ഡിലും മെല്‍ബണിലും ജയിച്ച ശേഷം സിഡ്‌നിയില്‍ കൂടി വിജയക്കൊടി പാറിച്ച് 3-1 എന്ന നിലയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹത്തിനു കരിനിഴല്‍ വീഴ്ത്തി മൈതാനത്തിനു മുകളില്‍ കാര്‍മേഘം ഉരുണ്ടുകൂടുകയാണ്. ഇന്നലെ വെളിച്ചക്കുറവ് മൂലം ഒരു മണിക്കുര്‍ നേരത്തേ കളി അവസാനിപ്പിക്കേണ്ടി വന്നു. സിഡ്‌നിയില്‍ ചുഴലിക്കാറ്റും മഴയുമുണ്ടായതോടെ നാലാം ദിവസമായ ഇന്ന് ഒരു മണിക്കൂര്‍ നേരത്തേ കളി തുടങ്ങാനാണു തീരുമാനം. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഓസീസിന് ഇനിയും 186 റണ്‍സ്‌കൂടി വേണം. ഫോളോ ഓണ്‍ വഴങ്ങുകയാണെങ്കില്‍ തോല്‍വി ഒഴിവാക്കാന്‍ ഓസീസ് ഇന്നും നാളെയും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് മൂന്നും ജഡേജ രണ്ടും ഷമി ഒരു വിക്കറ്റും നേടി.

സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: 622/7 ഡിക്ല. ഓസ്‌ട്രേലിയ: ഒന്നാം ഇന്നിങ്‌സ്: 6 വിക്കറ്റിന് 236.




Next Story

RELATED STORIES

Share it