മെല്‍ബണില്‍ ഇന്ത്യക്ക് ലീഡ്; രഹാനെയ്ക്ക് സെഞ്ചുറി
40 റണ്‍സെടുത്ത ജഡേജയും 105 റണ്‍സുമായി രഹാനെയുമാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍.

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ പിടിമുറിക്കി ഇന്ത്യ. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യ 82 റണ്‍സിന്റെ ലീഡ് നേടി. ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ഇന്ത്യ നേടിയത്. 36 റണ്‍സില്‍ നിന്ന് തുടങ്ങിയ ഇന്ത്യ മികച്ച നിലയിലാണ് ഇന്നും തുടങ്ങിയത്. സ്‌കോര്‍ 61 ല്‍ നില്‍ക്കെയാണ് സന്ദര്‍ശകര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. ഗില്ലിന്റെ വിക്കറ്റാണ് രണ്ടാമതായി ് നഷ്ടമായത്. 65 പന്തില്‍ നിന്നാണ് ഗില്‍ 45 റണ്‍സെടുത്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പൂജാരയുടെ (17) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഒരു വശത്ത് രഹാനെ നിലയുറപ്പിച്ചു. ഹനുമന്‍ വിഹാരി (21), ഋഷഭ് പന്ത് (29) എന്നിവരെയും പിന്നീട് ഇന്ത്യക്ക് നഷ്ടമായി. 40 റണ്‍സെടുത്ത ജഡേജയും 105 റണ്‍സുമായി രഹാനെയുമാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. ഓസ്‌ട്രേലിയക്കായി സ്റ്റാര്‍ക്ക്, കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. കഴിഞ്ഞ ദിവസം ഓസിസിന്റെ ഒന്നാം ഇന്നിങ്‌സ് 195 റണ്‍സിന് അവസാനിച്ചിരുന്നു.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT