Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സ്‌ക്വാഡ്; കോഹ്‌ലിക്ക് വിശ്രമം നല്‍കും

ഉമ്രാന്‍ മാലിഖ്, അഭിഷേക് ശര്‍മ്മ, പൃഥ്വി ഷാ എന്നിവരും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയേക്കും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സ്‌ക്വാഡ്; കോഹ്‌ലിക്ക് വിശ്രമം നല്‍കും
X


മുംബൈ: ഐപിഎല്ലിന് ശേഷം ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നടക്കുന്ന ട്വന്റി-20 പരമ്പരയില്‍ നിന്ന് വിരാട് കോഹ്‌ലി പുറത്തായേക്കും. ഐപിഎല്ലില്‍ മോശം ഫോം തുടരുന്ന കോഹ് ലിക്ക് വിശ്രമം നല്‍കാനാണ് ബിസിസിഐ പദ്ധതി.ഐപിഎല്‍ ഫൈനലിന്റെ ദിവസമാണ് ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിക്കുക. ഐപിഎല്ലില്‍ മികച്ച ഫോം തുടരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡെ ടീമില്‍ തിരിച്ചെത്തിയേക്കും. കൂടാതെ ഉമ്രാന്‍ മാലിഖ്, അഭിഷേക് ശര്‍മ്മ, പൃഥ്വി ഷാ എന്നിവരും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയേക്കും.




Next Story

RELATED STORIES

Share it