Cricket

നാലാം ട്വന്റി ഇന്ന്; ഇന്ത്യയ്ക്ക് നിര്‍ണ്ണായകം

രാഹുലിനെ പുറത്തിരുത്തുമോ എന്ന് കണ്ടറിയാം.

നാലാം ട്വന്റി ഇന്ന്; ഇന്ത്യയ്ക്ക് നിര്‍ണ്ണായകം
X


അഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാലാം ട്വന്റി-20 മല്‍സരം ഇന്ന് അഹ്മദാബാദില്‍ നടക്കും. രാത്രി ഏഴ് മണിക്ക് അഹ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന് കാണികളെ പ്രവേശിപ്പിക്കില്ല. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മല്‍സരം. രണ്ട് മല്‍സരങ്ങള്‍ ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലാണ്. ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കണമെങ്കില്‍ തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളും ജയിക്കണം. ഇന്ന് ജയിച്ച് മല്‍സരത്തിലേക്ക് തിരിച്ച് വരാനാണ് ടീം ഇന്ത്യ ഇറങ്ങുക. ഇന്ത്യന്‍ ബൗളിങ് നിര ഫോമിലാവാത്തത് ടീമിന് തിരിച്ചടിയാണ്. ഇംഗ്ലണ്ട് ടീം മികച്ച ഫോമിലുമാണ്. ഫോമിലല്ലാത്ത രാഹുലിനെ പുറത്തിരുത്തുമോ എന്ന് കണ്ടറിയാം. ബൗളിങ് ടീമില്‍ ഇന്ന് കാര്യമായ മാറ്റമുണ്ടായേക്കും. ഇംഗ്ലണ്ട് ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല.




Next Story

RELATED STORIES

Share it