രണ്ടാം ട്വന്റി 20; ഇന്ത്യയ്ക്ക് നിര്‍ണായകം

അക്‌ലന്റിലെ ഈഡന്‍പാര്‍ക്കില്‍ നടക്കുന്ന മല്‍സരത്തില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യയിറങ്ങുക. ആദ്യമല്‍സരത്തിലെ 80 റണ്‍സിന്റെ തോല്‍വി ടീം ഇന്ത്യയ്ക്ക് കനത്ത മുറിവേല്‍പ്പിച്ചിട്ടുണ്ട്. നാളത്തെ മല്‍സരത്തില്‍ ജയിച്ച സമനിലപിടിക്കാനാണ് രോഹിത്ത് ശര്‍മ നയിക്കുന്ന ടീമിന്റെ ലക്ഷ്യം.

രണ്ടാം ട്വന്റി 20; ഇന്ത്യയ്ക്ക് നിര്‍ണായകം

ഈഡന്‍പാര്‍ക്ക്: ന്യൂസിലന്റിനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തിന് ഇന്ത്യ നാളെയിറങ്ങും. അക്‌ലന്റിലെ ഈഡന്‍പാര്‍ക്കില്‍ നടക്കുന്ന മല്‍സരത്തില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യയിറങ്ങുക. ആദ്യമല്‍സരത്തിലെ 80 റണ്‍സിന്റെ തോല്‍വി ടീം ഇന്ത്യയ്ക്ക് കനത്ത മുറിവേല്‍പ്പിച്ചിട്ടുണ്ട്. നാളത്തെ മല്‍സരത്തില്‍ ജയിച്ച സമനിലപിടിക്കാനാണ് രോഹിത്ത് ശര്‍മ നയിക്കുന്ന ടീമിന്റെ ലക്ഷ്യം. ജയിച്ചാല്‍ അത് രോഹിത്തിന്റെ പേരില്‍ മറ്റൊരു പൊന്‍തൂവലാവും. ന്യൂസിലന്റില്‍ ഇതുവരെ ഒരു ട്വന്റി-20 മല്‍സരം ജയിക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. ഇതുവരെ നടന്ന 20 മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഈ മല്‍സരങ്ങള്‍ ഇന്ത്യയില്‍ വച്ചായിരുന്നു നടന്നത്.

കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങ്ങും ബൗളിങും ഫീല്‍ഡിങ്ങും ഇന്ത്യയ്ക്ക് ഒരുപോലെ മോശമായിരുന്നു. ടോസ് നേടിയത് മുതലുള്ള എല്ലാ തീരുമാനങ്ങളും ഇന്ത്യയ്ക്ക് പിഴച്ചിരുന്നു. എട്ടു ബാറ്റ്‌സ്മാന്‍മാരുണ്ടായിട്ടും ഒരാള്‍ പോലും ഫോമിലെത്താത്തത് ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഓപണിങ്ങില്‍ രോഹിത്തും ധവാനും തന്നെയാണ് ഇറങ്ങുക. മറ്റൊരു ബാറ്റ്‌സ്മാനെ ഓപണിങ്ങില്‍ പരിഗണിക്കാന്‍ ഇന്ത്യയ്ക്കില്ല. എന്നാല്‍, ധവാന്‍ ഫിനിഷിങ്ങ് കണ്ടെത്താത്തതും മറ്റൊരു പ്രശ്‌നമാണ്. വിജയ് ശങ്കറിന് പകരം അന്തിമ ഇലവനില്‍ ശുഭ്മാന്‍ ഗില്ലിന് പരീക്ഷിച്ചേക്കും. തുടര്‍ന്ന് ധോണിയെ ഇറക്കും. നാലാം നമ്പറില്‍ റിഷഭ് പന്തോ ദിനേശ് കാര്‍ത്തിക്കോ ഇറങ്ങും. കാര്‍ത്തിക്ക് ഫിനിഷിങ്ങില്‍ കേമനാണ്. ടീമില്‍ ധോണിയുള്ളതിനാല്‍ ഇരുവരെയും പരിഗണിക്കില്ല. ഇരുവര്‍ക്കും ലോകകപ്പിന് മുന്നേ ഫോം കണ്ടെത്താനുള്ള അവസരം കൂടിയാണിത്.

കഴിഞ്ഞ മല്‍സരത്തില്‍ ഇരുവരുടെയും പ്രകടനം നിരാശപ്പെടുത്തിയിരുന്നു. പുതുതായി കേദര്‍ ജാദവിനെ ഉള്‍പ്പെടുത്തിയേക്കും. സഹോദരങ്ങളായ ഹാര്‍ദിക്കിന്റെയും കുനാലിന്റെയും ഓള്‍ റൗണ്ടിങ് മികവും ടീമിന് മുതല്‍ക്കൂട്ടാവും. കഴിഞ്ഞ മല്‍സരത്തിലെ പോലെ ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തും. ബൗളിങ്ങില്‍ ഫോം കണ്ടെത്താത്ത ഖലീല്‍ അഹമ്മദിനെ പുറത്തിരുത്തിയേക്കും. പകരം സിദാര്‍ഥ് കൗള്‍ അന്തിമ ഇലവനില്‍ കളിക്കും. ഭുവനേശ്വര്‍ കുമാറിനെയും പരിഗണിക്കും. സ്പിന്‍ ബൗളിങ്ങില്‍ ചാഹലിനൊപ്പം കുല്‍ദീപ് യാദവ് കളിച്ചേക്കും.

NSH

NSH

Thejas News Contributors help bring you the latest news around you.


RELATED STORIES

Share it
Top