Cricket

രോഹിത്ത് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാവും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയായിരിക്കും രോഹിത്തിന്റെ ആദ്യ വെല്ലുവിളി.

രോഹിത്ത് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാവും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
X


മുംബൈ: ഇന്ത്യയുടെ ഏകദിന-ട്വന്റി-20 ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ടെസ്റ്റ് ടീമിന്റെയും നായകനാവും. ഉടന്‍ ആരംഭിക്കുന്ന ഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് പരമ്പരയ്ക്ക് മുന്നോടിയായി ഔദ്യോഗിക പ്രഖ്യാപനം നടത്തും. ബിസിസിഐ വൃത്തങ്ങള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് എന്നിവര്‍ ടെസ്റ്റ് ക്യാപ്റ്റനായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ സ്പ്‌ളിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യില്ലാ എന്ന അഭിപ്രായത്തെ തുടര്‍ന്ന് രോഹിത്തിനെ തന്നെ ക്യാപ്റ്റനാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയായിരിക്കും രോഹിത്തിന്റെ ആദ്യ വെല്ലുവിളി.




Next Story

RELATED STORIES

Share it