ധവാന് സെഞ്ചുറി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
ഓവല്‍: ലോകകപ്പില്‍ ശിഖര്‍ ധവാന്റെ സെഞ്ചുറി മികവില്‍ നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയ്‌ക്കെതിരേ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടിയ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. ധവാന് പുറമെ അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഓസിസ് ബൗളര്‍മാരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചു.109 പന്തില്‍ നിന്നാണ് ധവാന്‍ 117 റണ്‍സെടുത്തത്. രോഹിത്ത് ശര്‍മ്മ 57 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ധവാനും രോഹിത്തും ചേര്‍ന്ന് 127 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ കോഹ്‌ലി 77 പന്തില്‍ നിന്ന് 82 റണ്‍സെടുത്തു. തുടര്‍ന്ന് വന്ന വെടിക്കെട്ട് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ 41 പന്തില്‍ 48 റണ്‍സെടുത്തും ധോണി 20 പന്തില്‍ 27 റണ്‍സെടുത്തും ഇന്ത്യന്‍ റണ്‍മല 352ലെത്തിച്ചു. ഓസിസിനായി സ്‌റ്റോണിസ് രണ്ടും കുമ്മിന്‍സ്, സ്റ്റാര്‍ക്ക്, കൗല്‍ട്ടര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT