Cricket

മാക്‌സ്‌വെല്ലിന് സെഞ്ച്വറി; ഓസിസിന് ജയവും പരമ്പരയും

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കിടിലന്‍ സെഞ്ച്വറിയുടെ ചിറകിലേറിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ട്വന്റി പരമ്പര ഓസിസ് മണ്ണിലേക്ക് പോവുന്നത്

മാക്‌സ്‌വെല്ലിന് സെഞ്ച്വറി; ഓസിസിന് ജയവും പരമ്പരയും
X

ബംഗളുരു: തുടര്‍ച്ചയായ രണ്ടാം ട്വിന്റി 20യിലും വിജയിച്ച് ആസ്‌ത്രേലിയ 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേടി. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കിടിലന്‍ സെഞ്ച്വറിയുടെ ചിറകിലേറിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ട്വന്റി പരമ്പര ഓസിസ് മണ്ണിലേക്ക് പോവുന്നത്. ഏഴു വിക്കറ്റിനാണ് സന്ദര്‍ശകരുടെ ജയം. പുറത്താവാതെ 55 പന്തില്‍ നിന്നാണ് 9 സിക്‌സറുകളോടെ 113 റണ്‍സാണ് മാക്‌സ്‌വെല്‍ തന്റെ പേരില്‍ കുറിച്ചത്. താരത്തിന്റെ മൂന്നാം ട്വന്റി20 സെഞ്ചുറിയാണിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ കംഗാരുക്കള്‍ രണ്ട് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം(194) കണ്ടു.

ടോസ് നേടിയ ആസ്‌ത്രേലിയ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മികവാര്‍ന്ന ബാറ്റിങാണ് ഇന്ത്യ കാഴ്ച വച്ചത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പുറത്താവാതെ 38 പന്തില്‍ 72 റണ്‍സും ലോകേഷ് റാവു(47), ധോണി(40) എന്നിവരുടെ മികച്ച ബാറ്റിങും ഇന്ത്യയ്ക്ക് പ്രതീക്ഷയേറിയ സ്‌കോര്‍ സമ്മാനിച്ചു. കോഹ്‌ലിയുടെ 20ാം ട്വന്റി 20 അര്‍ധസെഞ്ച്വറിയാണിത്. ഏറ്റവു കൂടുതല്‍ സെഞ്ച്വറിയുള്ള രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോഹ്‌ലിക്കായി. ശിഖര്‍ ധവാന്‍(14), ദിനേശ് കാര്‍ത്തിക്ക്(8), റിഷഭ് പന്ത്(1) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ മോശം പ്രകടനം കാഴ്ചവച്ചവര്‍. ഓസിസിനു വേണ്ടി ഡാര്‍സി ഷോര്‍ട്ട് 40 റണ്‍സ് നേടി. ഇന്ത്യന്‍ നിരയില്‍ വിജയ് ശങ്കര്‍ രണ്ടു വിക്കറ്റും സിദ്ധാര്‍ത്ഥ് കൗള്‍ ഒരു വിക്കറ്റുംനേടി. ബൗളര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ആദ്യ മല്‍സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലാണ് അവസാന മല്‍സരം.




Next Story

RELATED STORIES

Share it