Cricket

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യക്ക് വരുന്നൂ നീണ്ട ക്വാറന്റൈന്‍

ജൂണ്‍ 18 മുതല്‍ 22 വരെയാണ് ന്യൂസിലന്റിനെതിരായ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യക്ക് വരുന്നൂ നീണ്ട ക്വാറന്റൈന്‍
X


മുംബൈ: ജൂണ്‍ 18ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് വരുന്നത് നീണ്ട ക്വാറന്റൈന്‍.മെയ്യ് 19 മുതലാണ് ക്വാറന്റൈന്‍ തുടങ്ങുന്നത്. 20 അംഗ സ്‌ക്വാഡ് രണ്ടാഴ്ചയാണ് മുംബൈയില്‍ ക്വാറന്റൈനില്‍ കഴിയുക. തുടര്‍ന്ന് ജൂണ്‍ രണ്ടിന് സ്താംപട്ണിലേക്ക് തിരിക്കും. പ്രത്യേക ചാര്‍ട്ടര്‍ ഫ്‌ളൈറ്റിലാണ് താരങ്ങള്‍ ഇംഗ്ലണ്ടിലെത്തുക. സതാംപടണില്‍ 10 ദിവസത്തെ ക്വാറന്റൈനിലും ടീം തുടരും. ഇംഗ്ലണ്ടില്‍ പരമ്പരയ്ക്ക് പോവുന്ന വനിതാ ടീമും മുംബൈയില്‍ ക്വാറന്റൈനില്‍ തുടരും. പുരുഷ ടീമിനൊപ്പം തന്നെയാണ് വനിതാ ടീമും ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. നേരത്തെ താരങ്ങള്‍ക്ക് കുടുംബത്തെയും കൊണ്ടുപോവാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ ബിസിസിഐ വ്യക്ത വരുത്തിയിട്ടില്ല. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ന്യൂസിലന്റിനെതിരായ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍.




Next Story

RELATED STORIES

Share it