Cricket

ലോകകപ്പില്‍ ഓസിസിനെ പിടിച്ചുകെട്ടി ഇന്ത്യ; ജയം 36 റണ്‍സിന്

ലോകകപ്പില്‍ ഓസിസിനെ പിടിച്ചുകെട്ടി ഇന്ത്യ; ജയം 36 റണ്‍സിന്
X

ഓവല്‍: നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയെ ചുരുട്ടിക്കെട്ടി ഇന്ത്യ ലോകകപ്പിലെ രണ്ടാം ജയം നേടി. കൂറ്റന്‍ റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കംഗാരുക്കളെ 36 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 354 റണ്‍സ് ലക്ഷ്യവുമായാണ് ഓസിസ് ഇറങ്ങിയത്. എന്നാല്‍ 50 ഓവറില്‍ 316 റണ്‍സെടുക്കാനെ ഓസിസിന് കഴിഞ്ഞുള്ളൂ. മികച്ച തുടക്കമായിരുന്നു ആസ്‌ത്രേലിയയുടേത്. എന്നാല്‍ കൃത്യായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് കാട്ടിയപ്പോള്‍ ജയം ഇന്ത്യന്‍ വരുതിയിലായി.

വാര്‍ണറും(56), ഫിന്‍ഞ്ചും (36) മികച്ച തുടക്കമാണ് കംഗാരുക്കള്‍ക്ക് നല്‍കിയത്. എന്നാല്‍ ജാദവിന്റെ പന്തില്‍ റണൗട്ടായി ഫിഞ്ച് പുറത്തായി. ഇതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു. തുടര്‍ന്നെത്തിയ സ്മിത്ത് 69 റണ്‍സെടുത്ത മികവ് കാട്ടി. തുടര്‍ന്ന് വാര്‍ണര്‍ ചാഹലിന്റെ പന്തില്‍ പുറത്തായി. പിന്നീടെത്തിയ ഉസ്മാന്‍ ഖ്വാജ 42 റണ്‍സ് ടീമിനായി അടിച്ചുകൂട്ടി. ഖ്വാജയ്ക്ക് ശേഷമെത്തിയ മാക്‌സ വെല്‍(28) ഒഴികെ പിന്നീട് വന്നവര്‍ക്കാര്‍ക്കും ഓസിസ് എന്ന മുങ്ങികപ്പലിനെ രക്ഷിക്കാനായില്ല. തുടര്‍ന്ന് വന്നവരെല്ലാം രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ബുംറ, ചാഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തിരുന്നു. ധവാന് പുറമെ അര്‍ദ്ധസെഞ്ചുറി നേടി വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഓസിസ് ബൗളര്‍മാരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചു.109 പന്തില്‍ നിന്നാണ് ധവാന്‍ 117 റണ്‍സെടുത്തത്. രോഹിത്ത് ശര്‍മ്മ 57 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ധവാനും രോഹിത്തും ചേര്‍ന്ന് 127 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ കോഹ്‌ലി 77 പന്തില്‍ നിന്ന് 82 റണ്‍സെടുത്തു. തുടര്‍ന്ന് വന്ന വെടിക്കെട്ട് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ 41 പന്തില്‍ 48 റണ്‍സെടുത്തും ധോണി 20 പന്തില്‍ 27 റണ്‍സെടുത്തും ഇന്ത്യന്‍ റണ്‍മല 352ലെത്തിച്ചു.

ഓസിസിനായി സ്‌റ്റോണിസ് രണ്ടും കുമ്മിന്‍സ്, സ്റ്റാര്‍ക്ക്, കൗല്‍ട്ടര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ധവാനാണ് മാന്‍ ഓഫ് ദി മാച്ച്.

Next Story

RELATED STORIES

Share it