Cricket

മുരളി വിജയിനു സെഞ്ച്വറി; സന്നാഹ മല്‍സരം സമനിലയില്‍

മുരളി വിജയ്‌യുടെ സെഞ്ച്വറിയാണ് (129) ഇന്ത്യയെ നയിച്ചത്. കെഎല്‍ രാഹുല്‍ 62 റണ്‍സെടുത്തു. മുരളി വിജയ്, ഹനുമ വിഹാരി (15) എന്നിവര്‍ പുറത്താവാതെ നിന്നു. സ്‌കോര്‍: ഇന്ത്യ 358 & 211/2. ക്രിക്കറ്റ് ഓസ്‌ട്രേലിയ 544.

മുരളി വിജയിനു സെഞ്ച്വറി; സന്നാഹ മല്‍സരം സമനിലയില്‍
X

സിഡ്‌നി: ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള ഇന്ത്യ- ക്രിക്കറ്റ് ആസ്‌ത്രേലിയ ഇലവന്‍ സന്നാഹമത്സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 184 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടിന് 211 എന്ന നിലയില്‍നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു. മുരളി വിജയ്‌യുടെ സെഞ്ച്വറിയാണ് (129) ഇന്ത്യയെ നയിച്ചത്. കെഎല്‍ രാഹുല്‍ 62 റണ്‍സെടുത്തു. മുരളി വിജയ്, ഹനുമ വിഹാരി (15) എന്നിവര്‍ പുറത്താവാതെ നിന്നു. സ്‌കോര്‍: ഇന്ത്യ 358 & 211/2. ക്രിക്കറ്റ് ഓസ്‌ട്രേലിയ 544.

ഈമാസം ആറിന് നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ഇരു ഓപ്പണര്‍മാരും ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. 132 പന്ത് നേരിട്ട വിജയ് 16 ഫോറിന്റെയും അഞ്ച് സിക്‌സറിന്റെയും സഹായത്തോടെയാണ് 129 റണ്‍സ് നേടിയത്.

ഓസീസ് സ്പിന്നര്‍ ജേക് കാര്‍ഡറെ നാലുപാടും പറത്തിയ മുരളി വിജയ് ഒരോവറില്‍ 26 റണ്‍സ് അടിച്ചെടുത്താണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കാര്‍ഡറിന്റെ ആദ്യ രണ്ട് പന്തുകളില്‍ ബൗണ്ടറി പറത്തിയ വിജയ് മൂന്നാം പന്ത് ബൗണ്ടറിക്ക് മുകളിലൂടെ വിട്ടു. നാലാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് സ്‌ട്രൈക്ക് നിലനിര്‍ത്തി. അടുത്ത പന്തിലും സിക്‌സര്‍. അവസാന പന്തും ബൗണ്ടറി. 118 പന്തില്‍ നിന്നാണ് വിജയ് 100 തികച്ചത്.

ഇതോടെ ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറുടെ വളയം പിടിക്കാന്‍ താന്‍ തയ്യാറാണെന്ന് തെളിയിക്കുകയായിരുന്നു മുരളി വിജയ്. കെ എല്‍ രാഹുലും ഫോമിലേക്കു തിരിച്ചുവന്നത് ഇന്ത്യക്കു സന്തോഷം നല്‍കുന്നതായി. ഒരു സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്.

നേരത്തെ ക്രിക്കറ്റ് ആസ്‌ത്രേലിയ ഇലവന്‍ 544ന് എല്ലാവരും പുറത്തായിരുന്നു. ഹാരി നീല്‍സന്റെ (100) സെഞ്ച്വറിയാണ് ഓസീസിന്റെ സ്‌കോര്‍ 500 കടത്തിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ആര്‍ അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.



Next Story

RELATED STORIES

Share it