Cricket

രാഹുല്‍ റിട്ടേണ്‍സ്; സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യയെ നയിക്കും

പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിന് ശേഷം രാഹുല്‍ ഒരു മല്‍സരവും കളിച്ചിരുന്നില്ല.

രാഹുല്‍ റിട്ടേണ്‍സ്; സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യയെ നയിക്കും
X

മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നു. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ താരം ഇന്ത്യയെ നയിക്കും.ഇന്ന് ഫിറ്റ്‌നസ് ടെസ്റ്റില്‍ പാസ്സായതോടെയാണ് താരം ടീമിലേക്ക് എത്തുന്നത് ഉറപ്പായത്. നേരത്തെ ഏഷ്യാ കപ്പിനുള്ള ടീമിലും താരം ഇടം നേടിയിരുന്നു. എന്നാല്‍ ഫിറ്റ്‌നെസ് ടെസ്റ്റിന് ശേഷമെ അന്തിമ തീരുമാനം വരികയുള്ളൂവെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതോടെ സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യയെ നയിക്കേണ്ട ശിഖര്‍ ധവാന്‍ വൈസ് ക്യാപ്റ്റനാവും. ഈ മാസം 18നാണ് സിംബാബ്‌വെ പര്യടനം. പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിന് ശേഷം രാഹുല്‍ ഒരു മല്‍സരവും കളിച്ചിരുന്നില്ല.




Next Story

RELATED STORIES

Share it