വീണ്ടും അയ്യര്‍ ഷോ; ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
38 പന്തില്‍ 74 റണ്‍സ് നേടി പുറത്താവാതെ നിന്ന ഷനകയാണ് അവരുടെ ടോപ് സ്‌കോറര്‍.

ധര്‍മ്മശാല: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര 3-0ത്തിന് തൂത്തുവാരി ഇന്ത്യ. ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ ആറ് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. 147 റണ്‍സിന്റെ ചെറിയ ലക്ഷ്യം 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ശ്രേയസ് അയ്യര്‍ തന്നെയാണ് ഇന്നും ടീം ഇന്ത്യയ്ക്കായി തിളങ്ങിയത്. 45 പന്തിലാണ് താരം 73 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്. രോഹിത്ത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ സഞ്ജു സാംസണ്‍ ഇന്ന് നിരാശപ്പെടുത്തി. താരം 18 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് (5) ഇന്നും ഫോം കണ്ടെത്താനായില്ല. വെങ്കിടേഷ് അയ്യരും അഞ്ച് റണ്‍സെടുത്ത് പുറത്തായി. ദീപക് ഹൂഡ(21), രവീന്ദ്ര ജഡേജ (22*) എന്നിവര്‍ തിളങ്ങി.
നേരത്തെ ടോസ് നേടിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. 38 പന്തില്‍ 74 റണ്‍സ് നേടി പുറത്താവാതെ നിന്ന ഷനകയാണ് അവരുടെ ടോപ് സ്‌കോറര്‍.നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി അരങ്ങേറ്റം ഗംഭീരമാക്കിയ ആവേശ് ഖാനാണ് ലങ്കയെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടിയത്.
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT