Cricket

അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി ശ്രേയസ് അയ്യര്‍; ഇന്ത്യ 345ന് പുറത്ത്

അരങ്ങേറ്റത്തില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന 16ാമത്തെ ഇന്ത്യന്‍ താരമാണ് അയ്യര്‍.

അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി ശ്രേയസ് അയ്യര്‍; ഇന്ത്യ 345ന് പുറത്ത്
X


കാണ്‍പൂര്‍: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍. ന്യൂസിലന്റിനെതിരായ ആദ്യടെസ്റ്റിന്റെ രണ്ടാം ദിനമാണ് അയ്യര്‍ തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അരങ്ങേറ്റത്തില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന 16ാമത്തെ ഇന്ത്യന്‍ താരമാണ് അയ്യര്‍. ലാലാ അമര്‍നാഥ് ആണ് ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ താരം. ആര്‍ എച്ച് ഷോധന്‍, കൃപാല്‍ സിങ്, അബ്ബാസ് അലി ബെയ്ഗ്, ഹനുമന്ത് സിങ്, ഗുണ്ടപ്പാ വിശ്വനാഥ്, സുരീന്ദ്ര അമര്‍നാഥ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, പര്‍വീണ്‍ അമരെ, സൗരവ് ഗാംഗുലി, വിരേന്ദ്ര സേവാഗ്, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, രോഹിത്ത് ശര്‍മ്മ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.


കഴിഞ്ഞ ദിവസം 75 റണ്‍സ് നേടിയ അയ്യര്‍ ഇന്ന് പെട്ടെന്ന് തന്നെ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ 105 റണ്‍സെടുത്ത അയ്യരെ ടിം സൗത്തി പുറത്താക്കി. 258 ല്‍ നിന്നും ഇന്ന് കളിതുടങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സ് 345 റണ്‍സിന് അവസാനിപ്പിച്ചു. ജഡേജയുടെയും അയ്യരുടെയും വിക്കറ്റുകള്‍ നഷ്ടമായ ശേഷം ആര്‍ക്കും പിടിച്ച് നില്‍ക്കാനായില്ല. ടിം സൗത്തി അഞ്ച് വിക്കറ്റ് നേടി ഇന്ത്യന്‍ മധ്യനിരയെയും വാലറ്റത്തെയും പിടിച്ചുകെട്ടി. ജാമിസണ്‍ കിവികള്‍ക്കായി മൂന്ന് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it