Cricket

പൊരുതി കീഴടങ്ങി കിവികള്‍; ഇന്ത്യയ്ക്ക് 12 റണ്‍സ് ജയം

നാല് നിര്‍ണ്ണായക വിക്കറ്റുകളാണ് ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നേടിയത്.

പൊരുതി കീഴടങ്ങി കിവികള്‍; ഇന്ത്യയ്ക്ക് 12 റണ്‍സ് ജയം
X




ഹൈദരാബാദ്: ന്യൂസിലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 12 റണ്‍സിന്റെ ജയം. ഇന്ത്യ മുന്നില്‍ വച്ച റണ്‍മല പിന്തുടരാനിറങ്ങിയ കിവികള്‍ ഒടുവില്‍ 12 റണ്‍സിന് മുന്നില്‍ തോല്‍വി വഴങ്ങുകയായിരുന്നു. ഏഴാം നമ്പറില്‍ ഇറങ്ങിയ ബ്രേസ്‌വെല്ലിന്റെ ക്ലാസ്സിക്ക് സെഞ്ചുറിയും (140) സന്ദര്‍ശകരെ രക്ഷിച്ചില്ല. 78 പന്തിലാണ് താരം 140 റണ്‍സ് നേടിയത്. സാന്റനറും (57) ബ്രേസ്‌വെല്ലിനൊപ്പം നിലയുറപ്പിച്ചപ്പോള്‍ ജയം കൈവിടുമെന്ന് നിലയിലായിരുന്നു ഇന്ത്യ. അലന്‍ 40 റണ്‍സെടുത്ത് മികച്ച തുടക്കം കിവികള്‍ക്ക് നല്‍കിയിരുന്നു. നാല് നിര്‍ണ്ണായക വിക്കറ്റുകളാണ് ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നേടിയത്. കുല്‍ദീപ് യാദവും ശ്രാദ്ധുല്‍ ഠാക്കൂറും രണ്ട് വീതം വിക്കറ്റ് നേടി.


ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 349 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്ലിന്റെ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി മികവിലാണ് ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍. 149 പന്തില്‍ നിന്നാണ് ഗില്ലിന്റെ ഡബിള്‍ സെഞ്ചുറി (208). 19 ഫോറും ഒമ്പത് സിക്സും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്സ്. രോഹിത്ത് ശര്‍മ്മ (34), സൂര്യ കുമാര്‍ യാദവ് (31), ഹാര്‍ദ്ദിക്ക് പാണ്ഡെ (28) എന്നിവരാണ് മറ്റ് രണ്ടക്കം കടന്ന ബാറ്റ്സ്മാന്‍മാര്‍. കോഹ്ലി എട്ടും ഇഷാന്‍ കിഷന്‍ അഞ്ചും റണ്‍സെടുത്ത് പുറത്തായി.





Next Story

RELATED STORIES

Share it