Cricket

കിവികള്‍ക്കെതിരേ ജയം; രോഹിത്ത് ശര്‍മ്മയ്ക്ക് പരമ്പര നേട്ടത്തോടെ തുടക്കം

ആദ്യമായി ടീമില്‍ ഇടം നേടിയ ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടി.

കിവികള്‍ക്കെതിരേ ജയം; രോഹിത്ത് ശര്‍മ്മയ്ക്ക് പരമ്പര നേട്ടത്തോടെ തുടക്കം
X


റാഞ്ചി: ന്യൂസിലന്റിനെതിരായ രണ്ടാം ട്വന്റി-20യിലും വിജയം കൈവിരിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. പുതിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്കും പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനും കീഴിലുള്ള ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണ്. പദവിയേറ്റെടുത്ത ആദ്യ പരമ്പര തന്നെ ഇവര്‍ക്ക് നേടാനായി.


ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഓപ്പണിങ് ജോഡികളായ രോഹിത്ത് ശര്‍മ്മയും (55) കെ എല്‍ രാഹുലുമാണ് (65) ടീമിന് അനായാസ ജയമൊരുക്കിയത്. 154 എന്ന വിജയലക്ഷ്യം 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പിന്‍തുടര്‍ന്നു. മൂന്ന് വിക്കറ്റും കിവി ക്യാപ്റ്റന്‍ ടിം സൗത്തിക്കായിരുന്നു. രാഹുല്‍, രോഹിത്ത്, സൂര്യകുമാര്‍ യാദവ്(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വെങ്കിടേഷ് അയ്യരും (12), ഋഷഭ് പന്തും (12) പുറത്താവാതെ നിന്നു.


ഇന്നത്തെ മല്‍സരത്തിലും രോഹിത്തിനായിരുന്നു ടോസ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി. ഫിലിപ്പ്‌സ്(34), ഗുപ്റ്റില്‍ (31), മിച്ചല്‍ (31), ചാപ്മാന്‍ (21) എന്നിവരാണ് കിവികള്‍ക്കായി രണ്ടക്കം കടന്നവര്‍.


ആദ്യമായി ടീമില്‍ ഇടം നേടിയ ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടി. പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരമാണ് താരം ടീമില്‍ സ്ഥാനം നേടിയത്.




Next Story

RELATED STORIES

Share it