Cricket

പുനെ ഏകദിനം; ധവാന് സെഞ്ചുറി നഷ്ടം; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വച്ചാണ് ധവാന്‍ പുറത്തായത്.

പുനെ ഏകദിനം; ധവാന് സെഞ്ചുറി നഷ്ടം; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
X



പുനെ; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് എടുത്തു. ശിഖര്‍ ധവാന്‍ (98), രാഹുല്‍(62*), ക്രുനാല്‍ പാണ്ഡെ(58*), കോഹ്‌ലി(56) എന്നിവരുടെ അര്‍ദ്ധസെഞ്ചുറി മികവിലാണ് ഇന്ത്യ പൂനെയില്‍ ശക്തി തെളിയിച്ചത്. ക്രുനാലിന്റെ ഇന്ത്യയ്ക്കായുള്ള ആദ്യ ഏകദിന അരങ്ങേറ്റമായിരുന്നു. സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വച്ചാണ് ധവാന്‍ പുറത്തായത്. രോഹിത്ത് ശര്‍മ്മ 28 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശ്രേയസ്സ് അയ്യര്‍ക്കും (6), ഹാര്‍ദ്ദിക്ക് പാണ്ഡെ (1)യ്ക്കും ഇന്ന് മോശം ദിനമായിരുന്നു. ഇംഗ്ലണ്ടിനായി സ്‌റ്റോക്ക്‌സ് മൂന്നും വുഡ് രണ്ടും വിക്കറ്റ് നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.




Next Story

RELATED STORIES

Share it