ഐസിസി ട്വന്റി-20 റാങ്കിങ്; കോഹ്‌ലി നാലില്‍; ആദ്യ പത്തില്‍ ഇടം നേടാതെ ഇന്ത്യന്‍ ബൗളര്‍മാര്‍
അഫ്ഗാന്റെ മുഹമ്മദ് നബി ഒന്നാം സ്ഥാനത്തും ബംഗ്ലാദേശിന്റെ ഷാഖിബുള്‍ ഹസ്സന്‍ രണ്ടാം സ്ഥാനത്തുമാണ്.

ദുബായ്: ഐസിസിയുടെ ഇന്ന് പ്രഖ്യാപിച്ച ട്വന്റി-20 റാങ്കിങില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ച് വിരാട് കോഹ്‌ലി. ബാറ്റ്‌സ്മാന്‍മാരിലാണ് ക്യാപ്റ്റന്‍ നാലാമതെത്തിയത്. മറ്റൊരു ഇന്ത്യന്‍ താരമായ ലോകേഷ് രാഹുല്‍ ആറാം സ്ഥാനത്തേക്കും ഉയര്‍ന്നു. ബാറ്റിങില്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് മാലന്‍ ഒന്നാമതും പാകിസ്ഥാന്റെ ബാബര്‍ അസം രണ്ടാമതുമാണ്. മൂന്നാം സ്ഥാനത്ത് ഓസിസിന്റെ ആരോണ്‍ ഫിഞ്ചാണ്. അഫ്ഗാന്‍ താരം ഹസ്രത്തുള്ള റാങ്കിങില്‍ 10ാം സ്ഥാനത്തേക്കും കുതിച്ചു. ബൗളിങില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യ 17സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടില്ല. വാഷിങ്ടണ്‍ സുന്ദര്‍ 18ാം സ്ഥാനത്താണുള്ളത്.
ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി ഒന്നാമതും ശ്രീലങ്കയുടെ വാനിന്ദു ഡിസില്‍വ രണ്ടാമതും അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ മൂന്നാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്. നാലാം സ്ഥാനത്ത് ഇംഗ്ലിഷ് താരം ആദില്‍ റാഷിദും അഞ്ചാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്റെ മുജീബ് ഉര്‍ റഹ്മാനുമാണ്.
ഓള്‍ റൗണ്ടര്‍മാരിലും ഇന്ത്യന്‍ താരങ്ങള്‍ ആദ്യ 10ല്‍ സ്ഥാനം നേടിയിട്ടില്ല. അഫ്ഗാന്റെ മുഹമ്മദ് നബി ഒന്നാം സ്ഥാനത്തും ബംഗ്ലാദേശിന്റെ ഷാഖിബുള്‍ ഹസ്സന്‍ രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡെ 20ാം സ്ഥാനത്താണുള്ളത്.
RELATED STORIES
ചിറക്കല് വലിയ രാജ പൂയ്യം തിരുനാള് സി കെ രവീന്ദ്ര വര്മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്; കൂടുതല്...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില് രാജ്യവ്യാപക പ്രതിഷേധം; ട്രെയിന് തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്...
24 March 2023 12:10 PM GMT