Cricket

ട്വന്റി-20 റാങ്കിങ്; ബാറ്റിങില്‍ ബാബര്‍ അസം, ബൗളിങില്‍ ഹസരന്‍ങ്ക

ഓള്‍ റൗണ്ടര്‍മാരില്‍ അഫ്ഗാനിസ്താന്റെനബി ഒന്നാം സ്ഥാനത്തും ബംഗ്ലാദേശിന്റെ ഷാഖിബുള്‍ ഹസ്സന്‍ രണ്ടാം സ്ഥാനത്തുമാണ്.

ട്വന്റി-20 റാങ്കിങ്; ബാറ്റിങില്‍ ബാബര്‍ അസം, ബൗളിങില്‍ ഹസരന്‍ങ്ക
X


ദുബയ്: ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിങില്‍ നേട്ടമുണ്ടാക്കി പാക് ക്യാപ്റ്റന്‍ ബാബര്‍ അസമും ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരന്‍ങ്കയും. ട്വന്റി-20 ബാറ്റിങില്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനെ മറികടന്നാണ് ബാബര്‍ ഒന്നാം റാങ്കിലെത്തിയത്. ഏകദിന ബാറ്റിങില്‍ ബാബര്‍ നേരത്തെ ഒന്നാം റാങ്കിലാണ്. ബൗളിങില്‍ ലങ്കയുടെ ലെഗ് സ്പിന്നര്‍ വനിന്ദു ഹസരന്‍ങ്ക കരിയറില്‍ ആദ്യമായി ഒന്നാം റാങ്കിലെത്തി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരേ മൂന്ന് വീതം വിക്കറ്റ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയെ മറികടന്നാണ് ഹസരന്‍ങ്കയുടെ നേട്ടം. മൂന്നാമത് ഇംഗ്ലണ്ടിന്റെ ആദില്‍ റാഷിദാണ്. ഓള്‍ റൗണ്ടര്‍മാരില്‍ അഫ്ഗാനിസ്താന്റെ മുഹമ്മദ് നബി ഒന്നാം സ്ഥാനത്തും ബംഗ്ലാദേശിന്റെ ഷാഖിബുള്‍ ഹസ്സന്‍ രണ്ടാം സ്ഥാനത്തുമാണ്.ഇന്ത്യന്‍ താരങ്ങളില്‍ ബാറ്റിങില്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തും ബൗളിങില്‍ ഭുവനേശ്വര്‍ കുമാര്‍ 11ാം സ്ഥാനത്തും ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ 20ാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it