Cricket

വിശാഖപട്ടണം ഇന്ത്യയെ തുണച്ചു; ചാഹലും ഹര്‍ഷലും ജയമൊരുക്കി

ഋതുരാജ് ഗെയ്ക്ക്‌വാദ്(57), ഇഷാന്‍ കിഷന്‍ (54) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്.

വിശാഖപട്ടണം ഇന്ത്യയെ തുണച്ചു; ചാഹലും ഹര്‍ഷലും ജയമൊരുക്കി
X


വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് ജയം. ബൗളര്‍മാരായ യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ മികവില്‍ 48 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. 180 റണ്‍സിന്റെ ലക്ഷ്യമായിരുന്നു ഇന്ത്യ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ അഞ്ച് പന്ത് ശേഷിക്കെ പ്രോട്ടീസിനെ 131 റണ്‍സിന് ആതിഥേയര്‍ പുറത്താക്കി. ഹര്‍ഷല്‍ നാലും ചാഹല്‍ മൂന്നും വിക്കറ്റാണ് ഇന്ത്യയ്ക്കായി നേടിയത്. ഹെന്‍ഡ്രിക്‌സ് (23), പ്രിട്ടോറിയസ് (20), ക്ലാസ്സെന്‍ (29) എന്നിവര്‍ മാത്രമാണ് പ്രോട്ടീസ് നിരയില്‍ രണ്ടക്കം കടന്നവര്‍.

നേരത്തെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സ് നേടിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ്(57), ഇഷാന്‍ കിഷന്‍ (54) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. ഹാര്‍ദ്ദിക് പാണ്ഡെ 31 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ആദ്യ രണ്ട് മല്‍സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.


Next Story

RELATED STORIES

Share it