പരിക്ക്: ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍നിന്ന് പുറത്ത്
കഴിഞ്ഞ ഏഷ്യ കപ്പ് മുതല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പുറംവേദന സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ആസ്‌ത്രേലിയയ്‌ക്കെതിരായ ട്വന്റി- 20, ഏകദിന മല്‍സരങ്ങള്‍ പാണ്ഡ്യയ്ക്ക് നഷ്ടമായി.

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് ഹാര്‍ദിക് പാണ്ഡ്യ പുറത്ത്. ശസ്ത്രക്രിയക്കുശേഷം പൂര്‍ണ കായികക്ഷമത കൈവരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണിത്. കൂടുതല്‍ പരിശോധനകള്‍ക്കായി ഹാര്‍ദിക് ലണ്ടനിലേക്ക് പുറപ്പെട്ടതായും നാഷനല്‍ ക്രിക്കറ്റ് അക്കാഡമിയിലെ ഹെഡ് ഫിസിയോ ആഷിഷ് കൗശികും സര്‍ജന്‍ ജെയിംസ് അല്ലിബോണും താരത്തിനൊപ്പമുണ്ടെന്നും ബിസിസിഐ അറിയിച്ചു. കഴിഞ്ഞ സപ്തംബറില്‍ ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 മല്‍സരത്തിലാണ് ഇന്ത്യയ്ക്ക് വേണ്ടി പാണ്ഡ്യ അവസാനമായി കളിക്കുന്നത്.
ഒക്‌ടോബറില്‍ ഹാര്‍ദിക് പുറംവേദനയെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടര്‍ന്ന് ഇതുവരെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ഏഷ്യ കപ്പ് മുതല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പുറംവേദന സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ആസ്‌ത്രേലിയയ്‌ക്കെതിരായ ട്വന്റി- 20, ഏകദിന മല്‍സരങ്ങള്‍ പാണ്ഡ്യയ്ക്ക് നഷ്ടമായി. കഴിഞ്ഞ സപ്തംബറില്‍ ടീം ഇന്ത്യ ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മറുടെ നിര്‍ദേശപ്രകാരമാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായത്. രണ്ടു ടെസ്റ്റ് മല്‍സരങ്ങളാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ കളിക്കുക. ഫെബ്രുവരി 21ന് ആദ്യ ടെസ്റ്റ് മല്‍സരം തുടങ്ങും. ഫെബ്രുവരി 29 നാണ് രണ്ടാം ടെസ്റ്റ് മല്‍സരം.
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന് ഞാന് സവര്ക്കര് അല്ല'; അദാനിയുടെ കമ്പനികളില് 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള് എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്...
25 March 2023 8:51 AM GMTഖത്തറില് കെട്ടിടം തകര്ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT