വിവാദങ്ങള്‍ക്ക് ഗുഡ്‌ബൈ; ഏകദിനവും തൂത്തുവാരാന്‍ ഇന്ത്യ നാളെയിറങ്ങും

സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യ, ആര്‍ കെ രാഹുല്‍ എന്നിവര്‍ നാളത്തെ മല്‍സരത്തില്‍ കളിക്കില്ല

വിവാദങ്ങള്‍ക്ക് ഗുഡ്‌ബൈ; ഏകദിനവും തൂത്തുവാരാന്‍ ഇന്ത്യ നാളെയിറങ്ങും

സിഡ്‌നി: ആസ്‌ത്രേലിയക്കെതിരായ ചരിത്ര ടെസ്റ്റ് വിജയത്തിന് ശേഷം ഇന്ത്യന്‍ ടീം ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ നാളെയിറങ്ങും. സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യ, ആര്‍ കെ രാഹുല്‍ എന്നിവര്‍ നാളത്തെ മല്‍സരത്തില്‍ കളിക്കില്ല. ഓസീസിനെതിരേ നേടിയ ടെസ്റ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുക. വിവാദങ്ങള്‍ ടീമിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നു ക്യാപ്റ്റന്‍ കോഹ്‌ലി വ്യക്തമാക്കി. ടെസ്റ്റ് പരമ്പരയിലെ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയിരിക്കുകയാണ്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ് എന്നിവരടങ്ങുന്ന പേസ് ടീമിനെ ബൗളിങ് നിരയില്‍ ഇറക്കും. രാഹുല്‍ പാണ്ഡ്യയ്ക്ക് പകരം രവീന്ദ്ര ജഡേജ കളിക്കും. കോഹ്‌ലിയും അമ്പാട്ടി റായിഡുവും യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യും. ആസ്‌ത്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ വിജയ റെക്കോഡ് മോശമാണ്. 48 ഏകദിനം കളിച്ചതില്‍ ഇന്ത്യ 35 എണ്ണത്തില്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യ ടീം ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച ലൈന്‍ അപ്പ് ആണെന്ന് ഓസിസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വ്യക്തമാക്കി. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കുമിന്‍സ്, ജോഷ് ഹാസല്‍വുഡ് എന്നിവരുടെ കുറവ് ഓസിസ് ടീമിനെ കനത്ത സമ്മര്‍ദത്തിലാക്കും.

ആസ്‌ത്രേലിയന്‍ ടീം

അലക്‌സ് കാരേ, ആരോണ്‍ ഫിന്‍ഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ്‌കോമ്പ്, മാര്‍ക്കസ് സ്‌റ്റോനിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, ജാസണ്‍ ബെഹ്‌റന്‍ഡ്രോഫ്, പീറ്റര്‍ സിഡല്‍, നഥാന്‍ ലയോണ്‍, ജേ റിച്ചാര്‍ഡ്‌സണ്‍.

ഇന്ത്യന്‍ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി നായിഡു, ദിനേശ് കാര്‍ത്തിക്ക്, കേദര്‍ യാദവ്, എം എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ് വേദന്ദ്ര ചാഹല്‍, ഭുവനേശ്വര്‍, മുഹമ്മദ് സിറാജ്, കെ ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

NISHAD M BASHEER

NISHAD M BASHEER

Our Contributor help bring you the latest article around you


RELATED STORIES

Share it
Top