Cricket

ഐപിഎല്‍ ഷെഡ്യൂളില്‍ മാറ്റമില്ല , തുടരും: സൗരവ് ഗാംഗുലി

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഓസിസ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളെ പിന്‍വലിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഐപിഎല്‍ ഷെഡ്യൂളില്‍ മാറ്റമില്ല , തുടരും:  സൗരവ് ഗാംഗുലി
X


മുംബൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണ്ണമെന്റ് നിര്‍ത്തിവയ്ക്കാനുള്ള ആവശ്യം ശക്തമായിരിക്കെയാണ് ഗാംഗുലിയുടെ പ്രഖ്യാപനം. ടൂര്‍ണ്ണമെന്റ് നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അറിയിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഓസിസ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളെ പിന്‍വലിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് ബോര്‍ഡ് അറിയിച്ചതായി ഗാംഗുലി പറഞ്ഞു.




Next Story

RELATED STORIES

Share it