Cricket

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലെ മൂന്നാമത്തെ താരത്തിനും കൊവിഡ്

സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും യൂസുഫ് പഠാനും രോഗം സ്ഥിരീകരിച്ചിരുന്നു.

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലെ മൂന്നാമത്തെ താരത്തിനും കൊവിഡ്
X


ന്യൂഡല്‍ഹി: അടുത്തിടെ നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടൂര്‍ണ്ണമെന്റില്‍ കളിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരത്തിനും കൊവിഡ്. മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എസ് ബദ്രിനാഥിനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് ബദ്രിനാഥ് തന്നെയാണ് അറിയിച്ചത്. നേരത്തെ ടൂര്‍ണ്ണമെന്റില്‍ കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും യൂസുഫ് പഠാനും രോഗം സ്ഥിരീകരിച്ചിരുന്നു. സീരിസില്‍ പങ്കെടുത്ത മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കും മറ്റ് ടീമംഗങ്ങള്‍ക്ക് രോഗ സാധ്യത ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണ്ണമെന്റിലെ ഒരു മല്‍സരം നടന്ന റായ്പൂരില്‍ കൊവിഡ് വ്യാപകമായി പടര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ടൂര്‍ണ്ണമെന്റിനെത്തിയ കാണികളില്‍ ഭൂരിഭാഗം പേരും കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നു.




Next Story

RELATED STORIES

Share it