Cricket

വനിതാ താരങ്ങള്‍ക്ക് എല്ലാവര്‍ക്കും തുല്യവേതനം, പ്രതിഫലം രണ്ടിരട്ടിയാക്കി

വനിതാ താരങ്ങള്‍ക്ക് എല്ലാവര്‍ക്കും തുല്യവേതനം, പ്രതിഫലം രണ്ടിരട്ടിയാക്കി
X

മുംബൈ: പുതിയ ഘടന അനുസരിച്ച് ഏകദിന, ത്രിദിന മത്സരങ്ങള്‍ കളിക്കുന്ന വനിതാ ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ പ്ലെയിങ് ഇലവന്റെ ഭാഗമാണെങ്കില്‍ പ്രതിദിനം 50,000 രൂപ ലഭിക്കും. പ്ലേയിങ് ഇലവനില്‍ ഇടം നേടാത്തവര്‍ക്കും റിസര്‍വ് താരങ്ങള്‍ക്കോ ഒരു മത്സരത്തിന് 25,000 രൂപ ലഭിക്കും. ട്വന്റി-20 ഫോര്‍മാറ്റില്‍, പ്ലെയിംഗ് ഇലവനിലെ താരങ്ങള്‍ക്ക് ഒരു മത്സരത്തിന് 25,000 രൂപയും റിസര്‍വ് ടീമിലുള്ളവര്‍ക്ക് 12,500 രൂപയും ലഭിക്കും.

മുതിര്‍ന്ന വനിത താരങ്ങളുടെ പ്രതിഫലം 20,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തും. നിലവില്‍ സീനിയര്‍ വനിത ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 20,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 10,000 രൂപയാണ് പ്രതിദിനം നല്‍കുന്നത്. ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 10,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 5000 രൂപയുമായിരുന്നു. സീനിയര്‍ ടൂര്‍ണമെന്റുകളില്‍ സീസണില്‍ ലീഗ് സ്റ്റേജുകളില്‍ മാത്രം കളിക്കുകയാണെങ്കില്‍ ഒരു താരത്തിന് ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയാണ് കിട്ടിയിരുന്നത്.


Next Story

RELATED STORIES

Share it