കരീബിയന്‍സിന് നാണക്കേടിന്റെ ഒരു പിടി റെക്കോഡുകള്‍
മുമ്പ് 2019ല്‍ ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസ് 45 റണ്‍സിന് പുറത്തായിരുന്നു.

ദുബയ്: ട്വന്റി-20 ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ്ഇന്‍ഡീസിന് ഇന്ന് നാണക്കേടിന്റെ ദിനമായിരുന്നു. കരുത്തരായ ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് 55 റണ്‍സിനാണ് ഇന്ന് പുറത്തായത്. ഓള്‍റൗണ്ടറുമാരുടെ വമ്പന്‍ നിരതന്നെയുള്ള കരീബിയന്‍സ് ഇന്ന് 14.2 ഓവറില്‍ 55 റണ്‍സിനാണ് പുറത്തായത്.
ഐസിസിയുടെ കീഴിലുള്ള സ്ഥിരം അംഗമായ ഒരു ടീമിന്റെ ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന മോശം റെക്കോഡാണ് ഇന്ന് വെസ്റ്റ്ഇന്‍ഡീസിന്റെ പേരിലായത്. ഐസിസിയുടെ സ്ഥിരം അംഗമല്ലാത്ത ഹോളണ്ടിന്റെ പേരിലാണ് ഏറ്റവും ചെറിയ സ്‌കോര്‍(39). 2014ല്‍ ആയിരുന്നു ഇത്. ഈ ലോകകപ്പിലെ യോഗ്യതാ റൗണ്ടില്‍ ശ്രീലങ്കയ്‌ക്കെതിരേ ഹോളണ്ട് നേടിയ 44 റണ്‍സാണ് ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍. വിന്‍ഡീസിന്റെ ഇന്നത്തെ 55 റണ്‍സാണ് ഈ ശ്രേണിയിലെ മൂന്നാമത്തെ കുറഞ്ഞ സ്‌കോര്‍. ട്വന്റിയിലെ കരീബിയന്‍സിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറും ഇതാണ്. മുമ്പ് 2019ല്‍ ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസ് 45 റണ്‍സിന് പുറത്തായിരുന്നു.
RELATED STORIES
അട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMT