Cricket

ഷമിയും ബുംറയും സിറാജും ഇന്ത്യയെ രക്ഷിച്ചു; ലോര്‍ഡ്‌സില്‍ ജയം

ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഷമിയും(56) ബുംറയും(34) ചേര്‍ന്ന് 89 റണ്‍സാണ് പടുത്തുയര്‍ത്തിയത്.

ഷമിയും ബുംറയും സിറാജും ഇന്ത്യയെ രക്ഷിച്ചു; ലോര്‍ഡ്‌സില്‍  ജയം
X


ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 151 റണ്‍സിന്റെ ജയം. 272 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ 121 റണ്‍സിന് പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റുമായി മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറയും തിളങ്ങി. രണ്ട് ഇന്നിങ്‌സുകളിലായി സിറാജ് എട്ട് വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മ്മ രണ്ടും വിക്കറ്റ് സ്വന്തമാക്കി. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ1-0ത്തിന് മുന്നിലെത്തി.


നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 298റണ്‍സിന് അവസാനിച്ചിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഷമിയും(56) ബുംറയും(34) ചേര്‍ന്ന് 89 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ഈ ഇന്നിങ്‌സാണ് ഇന്ത്യക്ക് കരുത്തേകിയത്. സ്‌കോര്‍ ഇംഗ്ലണ്ട്-391, 120. ഇന്ത്യ 364, 298-8.




Next Story

RELATED STORIES

Share it