ചെന്നൈ ടെസ്റ്റ്; ഇന്ത്യ 337ന് പുറത്ത്; ഇംഗ്ലണ്ടിന് ലീഡ്
സുന്ദര്‍ പുറത്താവാതെ 85 റണ്‍സ് നേടി.

ചെന്നൈ; ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 337 റണ്‍സിന് പുറത്ത്. നാലാം ദിനമായ ഇന്ന് ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു. ആറിന് 257 എന്ന നിലയില്‍ ഇന്ന് ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് അധികനേരം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. സുന്ദര്‍ പുറത്താവാതെ 85 റണ്‍സ് നേടി. ആര്‍ അശ്വിന്‍ 31 റണ്‍സും നേടി. ഇംഗ്ലണ്ടിനായി ബീസ് നാലും ലീഷ്, ആര്‍ച്ചര്‍, ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടര്‍ന്ന് ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് നേടിയിട്ടുണ്ട്. 299 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ആര്‍ അശ്വിനാണ് രണ്ട് വിക്കറ്റ് നേടിയത്. ലോറന്‍സ്(18), റൂട്ട് (21) എന്നിവരാണ് ക്രീസിലുള്ളത്. ബേണ്‍സ്, സിബ്ലേ എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 578 റണ്‍സിന് അവസാനിച്ചിരുന്നു.
RELATED STORIES
ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMT