Cricket

ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 381 റണ്‍സ്; ഒരു വിക്കറ്റ് നഷ്ടം

തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 178 റണ്‍സിന് പുറത്തായി.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 381 റണ്‍സ്; ഒരു വിക്കറ്റ് നഷ്ടം
X



ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ്. നാളെ ഒരു ദിവസവും ഒമ്പത് വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഇന്ത്യ കൂറ്റന്‍ റണ്‍സ് പിന്‍തുടരേണ്ടത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഇന്ന് കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടമായി. 39 റണ്‍സാണ് ഇന്ത്യ നേടിയത്. 12 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ (15), പൂജാര (12) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 337 റണ്‍സിന് അവസാനിച്ചിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 178 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. നദീം രണ്ട് വിക്കറ്റും നേടി.







Next Story

RELATED STORIES

Share it