ചെന്നൈയില്‍ ഇന്ത്യ തകര്‍ന്നു; ഇംഗ്ലണ്ടിന് 227 റണ്‍സ് ജയം
ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ നാലും ലീഷ് മൂന്നും വിക്കറ്റ് നേടി.

ചെന്നൈ; ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ തോല്‍വി.420 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 192 റണ്‍സിന് പുറത്താവുകയായിരുന്നു. 227 റണ്‍സിന്റെ ജയമാണ് സന്ദര്‍ശകര്‍ നേടിയത്. അവസാന ദിനമായ ഇന്ന് 39-1 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യമേ തകര്‍ച്ചയായിരുന്നു. ആദ്യ സെഷനില്‍ ആന്‍ഡേഴ്‌സണ്‍ ഇന്ത്യന്‍ ബാറ്റിങിനെ പിടിച്ചുകെട്ടിയപ്പോള്‍ ലീഷ് രണ്ടാം സെഷനില്‍ തകര്‍ച്ച പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (72), ശുഭ്മാന്‍ ഗില്‍ (50), എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നെങ്കിലും പിന്നീട് വന്നവര്‍ ഇംഗ്ലണ്ട് ബൗളിങിന് മുന്നില്‍ തകരുകയായിരുന്നു. ചേതേശ്വര്‍ പൂജാര( 15), രഹാനെ (0), ഋഷഭ് പന്ത്(11), വാഷിങ്ടണ്‍ സുന്ദര്‍(0) എന്നിവര്‍ക്ക് ഇന്ന് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. അശ്വിന്‍ (9), ഷഹബാസ് നദീം (0), ഇഷാന്ത് ശര്‍മ്മ (5), ജസ്പ്രീത് ബുംറ(4) എന്നിവര്‍ക്ക് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ നാലും ലീഷ് മൂന്നും വിക്കറ്റ് നേടി.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT