ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിന്‍ അലിക്ക് കൊവിഡ്
വോക്‌സും ക്വാറന്റീനില്‍ തുടരുമെന്ന് ബോര്‍ഡ് അറിയിച്ചു.
BY FAR4 Jan 2021 3:05 PM GMT
X
FAR4 Jan 2021 3:05 PM GMT
കൊളംബോ:ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിക്ക് കൊവിഡ്-19. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിനായി കൊളംബോയിലെത്തിയ മോയിന്‍ അലിക്ക് ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് ടീമിനായി നടത്തിയ പരിശോധയില്‍ മോയിന്‍ അലിക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് രോഗ വിവരം പുറത്ത് വിട്ടത്. മോയിന്‍ അലി 10 ദിവസത്തെ ക്വാറന്റീനില്‍ തുടരുമെന്ന് ബോര്‍ഡ് അറിയിച്ചു. മറ്റൊരു താരമായ ക്രിസ് വോക്‌സ് മോയിന്‍ അലിയുമായി ഇടപ്പെട്ടിരുന്നു. വോക്‌സും ക്വാറന്റീനില്‍ തുടരുമെന്ന് ബോര്‍ഡ് അറിയിച്ചു. ബുധനാഴ്ച പരിശീലനം തുടരുന്നതിന് മുമ്പ് ടീം ഒരിക്കല്‍ കൂടി കൊവിഡ് ടെസ്റ്റ് നടത്തും. രണ്ട് മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ഈ മാസം 14ന് തുടരും. രണ്ടാം ടെസ്റ്റ് 22നാണ് ആരംഭിക്കുക.
Next Story
RELATED STORIES
പയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMT