റിഷഭ് പന്തിന് കൊവിഡ്; ഇംഗ്ലണ്ട് പരമ്പര അനിശ്ചിതത്വത്തില്‍
നേരത്തെ ഇംഗ്ലണ്ട് ക്യാംപിലെ ചില താരങ്ങള്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സതാംപട്ണ്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് പോസ്റ്റീവാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. താരം സുഹൃത്തിന്റെ വീട്ടില്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. എട്ട് ദിവസം മുമ്പാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.എന്നാല്‍ അല്‍പ്പം മുമ്പാണ് വാര്‍ത്ത പുറത്ത് വന്നത്. അതിനിടെ ഇന്ത്യന്‍ ക്യാപിലെ മറ്റൊരു താരത്തിനും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ താരത്തിന്റെ പേര് പുറത്ത് വന്നിട്ടില്ല. യൂറോ കപ്പ് ഫൈനല്‍ മല്‍സരം കാണാന്‍ റിഷഭ് പന്ത് വെംബ്ലിയില്‍ വന്നിരുന്നു. താരം മാസ്‌ക് ധരിക്കാതെയാണ് സുഹൃത്തുക്കളുമായി മല്‍സരം കണ്ടത്. അതിനിടെ കൂടുതല്‍ താരങ്ങള്‍ക്ക് രോഗം വ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഇംഗ്ലണ്ട് ക്യാംപിലെ ചില താരങ്ങള്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
RELATED STORIES
ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMT