Cricket

പന്തും ഹെറ്റ്‌മെയറും പൊരുതി തോറ്റു; ആര്‍സിബിക്ക് ഒരു റണ്‍ ജയം

പന്തും ഹെറ്റ്‌മെയറും പൊരുതി തോറ്റു; ആര്‍സിബിക്ക് ഒരു റണ്‍ ജയം
X

അഹ്മദാബാദ്: ഋഷഭ് പന്തും ഹെറ്റ്‌മെയറും അവസാന നിമിഷം വരെ പൊരുതിയിട്ടും ഒരു റണ്ണിന് ജയം ആര്‍സിബിക്ക് മുന്നില്‍ അടിയറ വച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് അവസാനം വരെ ആവേശം വിതറിയ മല്‍സരത്തില്‍ ഭാഗ്യം ബാംഗ്ലൂരിനൊപ്പമായിരുന്നു. 172 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് പന്തും ( 48 പന്തില്‍ 58*), ഹെറ്റ്‌മെയറും (25 പന്തില്‍ 53*) ഡല്‍ഹിയെ മുന്നോട്ട് കൊണ്ടുപോയെങ്കിലും അവസാന നിമിഷം ജയം കൈവിടുകയായിരുന്നു. അവസാന രണ്ട് പന്തില്‍ 10 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിക്കായി ഋഷഭ് പന്ത് രണ്ട് ഫോര്‍ നേടി. ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സിന് ഡല്‍ഹി ഇന്നിങ്‌സ് അവസാനിപ്പിച്ചു. പൃഥ്വി ഷാ 21 ഉം സ്റ്റോണിസ് 22 റണ്‍സെടുത്ത് നേരത്തെ പുറത്തായി. ആര്‍സിബിയ്ക്കായി ഹര്‍ഷല്‍ പട്ടേല്‍ രണ്ടും സിറാജും ജാമിസണും ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങിന്റെ മികവില്‍ ഡല്‍ഹിക്കെതിരേ 171 റണ്‍സ് നേടിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ടോസ് നേടിയ ഡല്‍ഹി ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. 30 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ എത്തിനില്‍ക്കെ ആര്‍സിബിക്ക് കോഹ്‌ലിയെ(12)യും ദേവ്ദത്തിനെയും(12) നഷ്ടപ്പെട്ടിരുന്നു.രജത് പട്യാദറും (31), ഗ്ലെന്‍ മാക്‌സ്‌വെല്ലും (25) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഡല്‍ഹിക്ക് മുന്നില്‍ പതറി. ഇതിനിടെ ഡിവില്ലിയേഴ്‌സാണ് ആര്‍സിബിയുടെ രക്ഷകനായി എത്തിയത്. 42 പന്തില്‍ 75 റണ്‍സ് നേടി ഡിവില്ലിയേഴ്‌സ് പുറത്താവാതെ നിന്നു. അഞ്ച് സിക്‌സറുകളാണ് താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്. കുറഞ്ഞ സ്‌കോറില്‍ ആര്‍സിബിയെ ഒതുക്കാന്‍ ശ്രമിച്ച ഡല്‍ഹി ബൗളര്‍മാരെ അവസാന ഓവറുകളില്‍ ഡിവില്ലിയേഴ്‌സ് അടിച്ചുതകര്‍ക്കുകയായിരുന്നു. സ്‌കോര്‍ 171-5.

Next Story

RELATED STORIES

Share it