ഐപിഎല്‍; വാര്‍ണര്‍(57), പാണ്ഡെ (61); ചെന്നൈക്ക് ജയിക്കാന്‍ 172 റണ്‍സ്
നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 171 റണ്‍സ് നേടിയത്.

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 172 റണ്‍സ് ലക്ഷ്യം. ഡേവിഡ് വാര്‍ണറും (57), മനീഷ് പാണ്ഡെയും ചേര്‍ന്നാണ് എസ്ആര്‍എച്ചിന് മികച്ച സ്‌കോര്‍ നല്‍കിയത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 171 റണ്‍സ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത എസ്ആര്‍എച്ചിനായി വാര്‍ണറും പാണ്ഡെയും മെല്ലെയാണ് തുടങ്ങിയത്. ഇതിനിടെ ബെയര്‍സ്റ്റോയുടെ(7) വിക്കറ്റ് ഹൈദരാബാദിന് പെട്ടെന്ന് നഷ്ടമായിരുന്നു. പതിയെ തുടങ്ങിയ വാര്‍ണറും പാണ്ഡെയും പിന്നീട് നിലയുറപ്പിക്കുകയായിരുന്നു. ഇരുവരും പുറത്തായതിന് ശേഷമെത്തിയ വില്ല്യംസണും ജാദവുമാണ് അവസാന ഓവറില്‍ വെടിക്കെട്ട് നടത്തിയത്. അവസാന രണ്ട് ഓവറില്‍ 33 റണ്‍സ് അടിച്ചെടുത്താണ് സണ്‍റൈസേഴ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. കാനെ വില്ല്യംസണ്‍ പുറത്താവാതെ 10 പന്തില്‍ 26 റണ്‍സ് നേടി. കേദര്‍ ജാദവ് നാല് പന്തില്‍ 12 റണ്‍സ് നേടി.
RELATED STORIES
വീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTരണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില് പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMT