Cricket

ഐപിഎല്‍; ധോണിപ്പടയെ മെരുക്കി രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ ഇന്നും ഗോള്‍ഡന്‍ ഡെക്കായി.

ഐപിഎല്‍; ധോണിപ്പടയെ മെരുക്കി രാജസ്ഥാന്‍ റോയല്‍സ്
X

ചെന്നൈ: എം എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ്. വാശിയേറിയ മല്‍സരത്തില്‍ മൂന്ന് റണ്‍സിനാണ് സഞ്ജുവിന്റെ ടീമിന്റെ ജയം. 176 എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച സിഎസ്‌കെയെ 172ന് പിടിച്ചുകെട്ടിയാണ് രാജസ്ഥാന്‍ വിജയം വരിച്ചത്. സൂപ്പര്‍ ഫിനിഷര്‍മാരായ ജഡേജ(25)യും ധോണിയും (32) വെടിക്കെട്ട് ബാറ്റിങുമായി നിലയുറപ്പിച്ചിട്ടും ചെന്നൈക്ക് ഹോം ഗ്രൗണ്ടില്‍ ജയം വരിക്കാനായില്ല. അജിങ്ക്യാ രഹാനെയും (31) കോണ്‍വെയും (50) ചെന്നൈക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. അവസാന പന്തില്‍ ജയിക്കാന്‍ ചെന്നൈക്ക് അഞ്ച് റണ്‍സായിരുന്നു ആവശ്യം. സന്ദീപ് ശര്‍മ്മയെറിഞ്ഞ അവസാന പന്തില്‍ ഒരു റണ്‍ നേടാനെ ധോണിക്കായുള്ളൂ. ജയത്തോടെ രാജസ്ഥാന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.


ബട്‌ലറും (52) ദേവ്ദത്ത് പടിക്കലും (38) ആണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. അശ്വിനും ഹെറ്റ്‌മെയറും 30 റണ്‍സ് വീതം നേടി.സഞ്ജു സാംസണ്‍ ഇന്നും ഗോള്‍ഡന്‍ ഡെക്കായി പുറത്താവുകയായിരുന്നു.







Next Story

RELATED STORIES

Share it