ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനി ഉത്തേജകമരുന്ന് പരിശോധന
ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയില്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. പൃഥ്വി ഷായെ പരിശോധന നടത്തിയത് ബിസിസിഐയായിരുന്നു. ബിസിസിഐ അംഗീകൃത ഏജന്‍സിയല്ലെന്ന് നാഡ വ്യക്തമാക്കിയിരുന്നു.
മുംബൈ: എല്ലാ കായിക താരങ്ങളെപ്പോലെ ക്രിക്കറ്റ് താരങ്ങളും ഇനി മുതല്‍ ഉത്തേജക മരുന്ന പരിശോധനയ്ക്ക് വിധേയരാകും. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യാണ് ക്രിക്കറ്റ് താരങ്ങളെയും പരിശോധിക്കുക. ക്രിക്കറ്റ് താരങ്ങളെയും ഉത്തേജക മരുന്ന് പരിശോധനയക്ക് വിധേയരാക്കണമെന്ന നാഡയുടെയും കേന്ദ്രേസര്‍ക്കാരിന്റെയും ആവശ്യം ഒടുവില്‍ ബിസിസിഐ അംഗീകരിക്കുകയായിരുന്നു.
ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയില്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. പൃഥ്വി ഷായെ പരിശോധന നടത്തിയത് ബിസിസിഐയായിരുന്നു. ബിസിസിഐ അംഗീകൃത ഏജന്‍സിയല്ലെന്ന് നാഡ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബിസിസിഐയ്‌ക്കെതിരേ നാഡ രംഗത്തെത്തിയിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നാഡയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചത്.
നാഡയുടെ പരിശോധനകള്‍ ഫലപ്രദമല്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ഇന്ത്യയിലെ എല്ലാ കായിക താരങ്ങളെയും ഉത്തേജക മരുന്ന് പരിശോധന നടത്തുന്നത് നാഡയാണ്. എന്നാല്‍ ബിസിസിഐ മാത്രം ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇനിമുതല്‍ എല്ലാ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നാഡയ്ക്കു കീഴില്‍ പരിശോധന നടത്തണമെന്ന് ഐസിസിയും ബിസിസിഐക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT