Cricket

ട്വന്റി ബൗളിങില്‍ ലോകറെക്കോഡുമായി അക്കര്‍മാന്‍

ബിയേഴ്‌സിനെതിരായാണ് അക്കര്‍മാന്റെ പ്രകടനം. ലെസ്സറ്റര്‍ഷെയറിന്റെ ക്യാപ്റ്റനാണ് അക്കര്‍മാന്‍.2011ല്‍ അഞ്ച് റണ്‍സ് വഴങ്ങി ആറു വിക്കറ്റ് എടുത്ത മലേസ്യന്‍ ബൗളര്‍ അരുള്‍ സുപ്പയ്യയുടെ റെക്കോഡാണ് അക്കര്‍മാന്‍ തകര്‍ത്തത്.

ട്വന്റി ബൗളിങില്‍ ലോകറെക്കോഡുമായി അക്കര്‍മാന്‍
X

ബെര്‍മിങ്ഹാം: ട്വന്റി -20 ബൗളിങില്‍ പുതിയ ലോകറെക്കോഡുമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കോളിന്‍ അക്കര്‍മാന്‍. ഒരു മല്‍സരത്തില്‍ ഏഴ് വിക്കറ്റ് നേടിയാണ് ട്വന്റിയിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം അക്കര്‍മാന്‍ കാഴ്ചവച്ചത്. വിറ്റാലിറ്റി ബ്ലാസ്റ്റ് ട്വന്റി-20 ലീഗിലാണ് അക്കര്‍മാന്റെ നേട്ടം. ബിര്‍മിങ്ഹാം ബിയേഴ്‌സിനെതിരായാണ് അക്കര്‍മാന്റെ പ്രകടനം. ലെസ്സറ്റര്‍ഷെയറിന്റെ ക്യാപ്റ്റനാണ് അക്കര്‍മാന്‍.2011ല്‍ അഞ്ച് റണ്‍സ് വഴങ്ങി ആറു വിക്കറ്റ് എടുത്ത മലേസ്യന്‍ ബൗളര്‍ അരുള്‍ സുപ്പയ്യയുടെ റെക്കോഡാണ് അക്കര്‍മാന്‍ തകര്‍ത്തത്.

18 റണ്‍സ് വിട്ടുകൊടുത്താണ് അക്കര്‍മാന്റെ റെക്കോഡ് ബൗളിങ്. രണ്ട് ഓവറിലാണ് ആറുവിക്കറ്റുകള്‍ വീണത്. മൂന്നാം ഓവറിലാണ് ഏഴാമത്തെ വിക്കറ്റ് നേട്ടം. 20 റണ്‍സ് എടുക്കുന്നതിനിടെയാണ് ബെര്‍മിങ്ഹാമിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായത്. മല്‍സരത്തില്‍ ലെസ്റ്റര്‍ ജയിച്ചു. സ്‌കോര്‍ ബെര്‍മിങ് ഹാം ബിയേഴ്‌സ: 134, ലെസ്റ്റര്‍ : 190.








Next Story

RELATED STORIES

Share it