Cricket

റോയല്‍സിന് തിരിച്ചടി; ബെന്‍സ്‌റ്റോക്ക്‌സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

രാജസ്ഥാന്‍ റോയല്‍സ് താരമായ ബെന്‍സ്‌റ്റോക്ക്‌സിന്റെ വിരലിന് പരിക്കേറ്റിരുന്നു.

റോയല്‍സിന് തിരിച്ചടി; ബെന്‍സ്‌റ്റോക്ക്‌സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
X


ചെന്നൈ: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്. രാജസ്ഥാന്‍ റോയല്‍സ് താരമായ ബെന്‍സ്‌റ്റോക്ക്‌സിന്റെ വിരലിന് പരിക്കേറ്റിരുന്നു. പരിക്ക് സാരമുള്ളതാണെന്നും വിരലിന് പൊട്ടലുണ്ടെന്നും രാജസ്ഥാന്‍ അറിയിച്ചു. താരം ടീമിന്റെ തുടര്‍മല്‍സരങ്ങളില്‍ ഉണ്ടാവില്ലെന്നും ടീം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് സ്റ്റോക്ക്‌സിന്റെ വിരലിന് പരിക്കേറ്റത്. ക്രിസ് ഗെയ്‌ലിനെ പുറത്താക്കാനുള്ള പന്ത് പിടിക്കുന്നതിനിടയിലാണ് വിരലിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചു. ഇംഗ്ലണ്ടുമായി ഒത്തുചേര്‍ന്ന് സ്റ്റോക്കസിന്റെ തുടര്‍ ചികില്‍സകള്‍ നടത്തുമെന്ന് റോയല്‍സ് അറിയിച്ചു.




Next Story

RELATED STORIES

Share it