Cricket

ബെന്‍ സ്‌റ്റോക്ക്‌സിന് സര്‍ജറി; മൂന്ന് മാസം പുറത്ത്

പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തിനിടെ പരിക്കേറ്റിരുന്നു.

ബെന്‍ സ്‌റ്റോക്ക്‌സിന് സര്‍ജറി; മൂന്ന് മാസം പുറത്ത്
X


ലണ്ടന്‍: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്കസ് ക്രിക്കറ്റില്‍ നിന്ന് മൂന്ന് മാസം പുറത്ത്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരമായ സ്‌റ്റോക്കസിന് പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തിനിടെ പരിക്കേറ്റിരുന്നു. മല്‍സരത്തില്‍ ക്യാച്ചെടുക്കവെ താരത്തിന്റെ ഇടത്തേ കൈവിരലിന് പൊട്ടലേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ താരത്തിന് സര്‍ജറി നടത്തുമെന്നും മൂന്ന് മാസം വിശ്രമം ആവശ്യമാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഇതോടെ ഐപിഎല്ലും ന്യൂസിലന്റ്, ഇന്ത്യ, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയും സ്റ്റോക്ക്‌സിന് നഷ്ടമാവും.




Next Story

RELATED STORIES

Share it