താരങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാം; ഹലാല്‍ ഭക്ഷണ വിവാദത്തില്‍ വിശദീകരണവുമായി ബിസിസിഐ
ബീഫും പന്നിയിറച്ചിയും ഒഴിവാക്കിയുള്ള ഫുഡ് മെനുവാണ് താരങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മുംബൈ: ഹലാല്‍ ഭക്ഷണ വിവാദത്തില്‍ വിശദീകരണവുമായി ബിസിസിഐ രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. അവരുടെ ഡയറ്റിനെ സംബന്ധിച്ച ഒരു ചര്‍ച്ചകളും ഇതുവരെ നടന്നിട്ടില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ ഓരോ താരത്തിനും സ്വാതന്ത്ര്യം ഉണ്ട്. ഇതില്‍ ബിസിസിഐക്ക് ഒരു പങ്കുമില്ലെന്നും ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ധുമാല്‍ വ്യക്തമാക്കി.
25ന് കാണ്‍പൂരില്‍ ആരംഭിക്കുന്ന ഇന്ത്യാ-ന്യൂസിലന്റ് ഒന്നാം ടെസ്റ്റിലെ താരങ്ങളുടെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധിമാക്കിയെന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.ബീഫും പന്നിയിറച്ചിയും ഒഴിവാക്കിയുള്ള ഫുഡ് മെനുവാണ് താരങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ദേശീയ മാധ്യമങ്ങളെല്ലാം വാര്‍ത്ത ഏറ്റെടുത്തിരുന്നു. ബിസിസിഐയ്ക്കെതിരേ സോഷ്യല്‍ മീഡിയകളില്‍ കടുത്ത പ്രതിഷേധവും രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് അല്‍പ്പം മുമ്പാണ് അരുണ്‍ ധുമാല്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കിയത്.
RELATED STORIES
വിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMT