Cricket

2022 ഐ പി എല്ലിന് 10 ടീമുകള്‍; പുതിയ ഫ്രാഞ്ചൈസിക്കായി അദാനി ഗ്രൂപ്പും

ആകെ മല്‍സരങ്ങളുടെ എണ്ണം 94 ആയി മാറും.

2022 ഐ പി എല്ലിന് 10 ടീമുകള്‍; പുതിയ ഫ്രാഞ്ചൈസിക്കായി അദാനി ഗ്രൂപ്പും
X


അഹമ്മദാബാദ്: 2022 ലെ ഐ പി എല്ലില്‍ 10 ടീമുകള്‍ മാറ്റുരയ്ക്കും. ബിസിസിഐയുടെ 89ാംമത് വാര്‍ഷിക പൊതു യോഗത്തിലാണ് പത്ത് ടീമുകള്‍ക്ക് അംഗീകാരം നല്‍കിയത്. ഇതോടെ ടൂര്‍ണ്ണമെന്റിന്റെ ദൈര്‍ഘ്യം രണ്ടരമാസമായി നീളും. ആകെ മല്‍സരങ്ങളുടെ എണ്ണം 94 ആയി മാറും. ബിസിസിഐയുടെ പുതിയ തീരുമാനം അന്താരാഷ്ട്ര മല്‍സരങ്ങളെ കാര്യമായി ബാധിക്കും. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഐസിസിയുമായി കൂടിയാലോചിക്കും.

അഹമ്മദാബാദില്‍ നിന്നുള്ള അദാനി ഗ്രൂപ്പും റൈസിങ് പൂനെ സൂപ്പര്‍ ജയന്റസിന്റെ ഉടമകളില്‍ ഒരാളായ സഞ്ജീവ് ഗോയെങ്കെയും പുതിയ ഫ്രാഞ്ചൈസികള്‍ക്കായി രംഗത്തുണ്ടാവും. കൂടാതെ ഗുവഹാത്തി, ഇന്‍ഡോര്‍, തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസികളും മല്‍സരരംഗത്തുണ്ടാവും.

2021ലെ ഐ പി എല്‍ ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ വച്ച് നടത്തും. എന്നാല്‍ വേദി തീരുമാനിച്ചിട്ടില്ല.

2028ലെ ഒളിംപിക് മല്‍സരത്തില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുള്ള ഐസിസി തീരുമാനത്തിനും ബിസിസിഐ അനുമതി നല്‍കി.കൊവിഡിനെ തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റിന് സംഭവിച്ച പ്രതിസന്ധി പരിഹരിക്കാനായി പുരുഷ-വനിതാ താരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.




Next Story

RELATED STORIES

Share it