Cricket

തിരിച്ചുവരവ് ഗംഭീരമാക്കി ഷാക്കിബുള്‍ ഹസ്സന്‍; വിന്‍ഡീസിനെതിരേ നാല് വിക്കറ്റ്

ഹസ്സന്‍ മുഹമ്മദ് മൂന്നും മുസ്തഫിര്‍ രണ്ടും വിക്കറ്റ് ബംഗ്ലാദേശിനായി നേടി.

തിരിച്ചുവരവ് ഗംഭീരമാക്കി ഷാക്കിബുള്‍ ഹസ്സന്‍; വിന്‍ഡീസിനെതിരേ നാല് വിക്കറ്റ്
X


മിറാപൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശ് താരം ഷാക്കിബുള്‍ ഹസ്സന്‍ ടീമില്‍ തിരിച്ചെത്തി. തിരിച്ചുവരവില്‍ വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ താരം നാല് വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇന്‍ഡീസ് 32.2 ഓവറില്‍ പുറത്തായി. ഹസ്സന്‍ മുഹമ്മദ് മൂന്നും മുസ്തഫിര്‍ രണ്ടും വിക്കറ്റ് ബംഗ്ലാദേശിനായി നേടി. ആറ് പുതുമുഖങ്ങളുമായി ഇറങ്ങിയ വിന്‍ഡീസ് നിരയില്‍ മേയര്‍സ് (40), റൗവമാന്‍ പവ്വല്‍ (28) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. മറുപടി ബാറ്റിങില്‍ തമീം ഇഖ്ബാലും ലിറ്റണ്‍ ദാസുമാണ് ക്രീസില്‍.

വാത്‌വയ്പ്പുകാര്‍ തന്നെ സമീപിച്ച കാര്യം കൃത്യം സമയത്ത് ബന്ധപ്പെട്ടവരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് ഷാക്കിബിനെ ഐസിസി വിലക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഷാക്കിബ് വെളിപ്പെടുത്തിയത് രണ്ട് വര്‍ഷം മുമ്പായിരുന്നു. തുടര്‍ന്നാണ് താരത്തെ വിലക്കിയത്.





Next Story

RELATED STORIES

Share it