Cricket

ബംഗ്ലാദേശ് ട്വന്റി-20 ലീഗില്‍ നിന്ന് സ്വമേധയാ പിന്മാറിയത്, പുറത്താക്കിയ റിപോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ അവതാരക

ബംഗ്ലാദേശ് ട്വന്റി-20 ലീഗില്‍ നിന്ന് സ്വമേധയാ പിന്മാറിയത്, പുറത്താക്കിയ റിപോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ അവതാരക
X

ഹൈദരാബാദ്: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ (ബിപിഎല്‍) പ്രക്ഷേപണ പാനലില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ സ്പോര്‍ട്സ് അവതാരക റിധിമ പഥക്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) തന്നെ നീക്കം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ റിധിമ തള്ളിക്കളഞ്ഞു. ഇന്ത്യയും ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് അവരുടെ വിശദീകരണം. ബിപിഎല്ലില്‍ നിന്ന് പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട് വര്‍ധിച്ചുവരുന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് പഥകിന്റെ പ്രതികരണം.

'കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, ബിപിഎല്ലില്‍ നിന്ന് എന്നെ 'പുറത്താക്കി' എന്നൊരു കഥ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ല. ഞാന്‍ വ്യക്തിപരമായി തന്നെ ഒഴിവാകാന്‍ തീരുമാനിച്ചതാണ്. സ്വന്തം രാജ്യമാണ് എപ്പോഴും ഒന്നാമത്. ഒരു നിയമനത്തെക്കാളും വലുതായി ക്രിക്കറ്റിനെ വിലമതിക്കുന്നു. സത്യസന്ധതയോടും ബഹുമാനത്തോടും അഭിനിവേശത്തോടും കൂടി വര്‍ഷങ്ങളായി കായികരംഗത്തെ സേവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് തുടര്‍ന്നും നിലകൊള്ളുമെന്നും റിധിമ പഥക് അറിയിച്ചു.



Next Story

RELATED STORIES

Share it