രോഹിത്തിന് സെഞ്ചുറി; ഇന്ത്യ മികച്ച നിലയില്‍
ഇന്നത്തെ സെഞ്ചുറി നേട്ടത്തോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് രോഹിത്തിന് സ്വന്തമായി. ഇതുവരെ നാല് സെഞ്ചുറിയാണ് രോഹിത്ത് നേടിയത്.
ബെര്‍മിങ്ഹാം: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. സെഞ്ചുറി നേടിയ രോഹിത്ത് ശര്‍മ്മയും അര്‍ദ്ധസെഞ്ചുറി നേടിയ രാഹുലും(77) ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
നിലവില്‍(40 ഓവറില്‍) ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തിട്ടുണ്ട്. രാഹുല്‍, രോഹിത്ത്, കോഹ്‌ലി(26), ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകള്‍ ആണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഋഷഭ് പന്തും(23)ധോണിയുമാണ് ക്രീസില്‍. ഇന്നത്തെ സെഞ്ചുറി നേട്ടത്തോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് രോഹിത്തിന് സ്വന്തമായി. ഇതുവരെ നാല് സെഞ്ചുറിയാണ് രോഹിത്ത് നേടിയത്. മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി മൂന്ന് സെഞ്ചുറി നേടിയിരുന്നു. നാല് സെഞ്ചുറി നേടിയ ശ്രീലങ്കന്‍ താരം കുമാര സങ്കകാരയുടെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത്തിനായി.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT